പത്തനംതിട്ട: ജനഹിതം മാനിക്കാതെ കെ റെയിൽ പദ്ധതി നടപ്പാക്കാൻ ഏകപക്ഷീയമായി ശ്രമിച്ചാൽ ഇടതു സർക്കാർ നേരിടേണ്ടിവരിക വൻ തിരിച്ചടികളായിരിക്കുമെന്ന് കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ. കേരള കോണ്ഗ്രസ് ജില്ലതലാ മെംബർഷിപ്പ് കാന്പെയ്നും നേതൃയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനും ചോരപ്പുഴ ഒഴുക്കാനുമുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും ജോണി നെല്ലൂർ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ഭാരവാഹികളായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി. കെ ജോണ്, ജോണ് കെ. മാത്യൂസ്, ഏബ്രഹാം കലമണ്ണിൽ, വർഗീസ് മാമ്മൻ, കുഞ്ഞുകോശി പോൾ, എൻ. ബാബു വർഗീസ്, ജോർജ് കുന്നപ്പുഴ, ദീപു ഉമ്മൻ, റോയി ചാണ്ടപ്പിള്ള, തോമസ് മാത്യൂ, ജോർജ് വർഗീസ് കൊപ്പാറ, കെ. വി. കുറിയക്കോസ്, കെ.എസ്. ജോസ്, രാജു പുളിംന്പള്ളിൽ, ബിനു കുരുവിള എന്നിവർ പ്രസംഗിച്ചു.