നി​ർ​മ​ല​പു​രം, നാ​ഗ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​പി​ടി​ത്തം
Monday, January 17, 2022 10:47 PM IST
വ​ൻ നാ​ശ​ന​ഷ്ടം

ചു​ങ്ക​പ്പാ​റ: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യാ​യ ചു​ങ്ക​പ്പാ​റ, നി​ർ​മ​ല​പു​രം നാ​ഗ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ര​യി​ട​ങ്ങ​ളി​ൽ തീ ​പ​ട​ർ​ന്ന് വ​ൻ നാ​ശ​ന​ഷ്ടം . റാ​ന്നി - വ​ലി​യ​കാ​വ് വ​ന​മേ​ഖ​ല​യി​ൽ നി​ന്നു പ​ട​ർ​ന്ന തീ ​നി​ർ​മ​ല​പു​രം,നാ​ഗ​പ്പാ​റ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി ഉ​ൾ​പ്പെ​ടെ ക​ത്തി​ക്ക​രി​ഞ്ഞു. 20 ഏ​ക്ക​റോ​ളം പ്ര​ദേ​ശ​ത്തു തീ ​പ​ട​ർ​ന്നി​രു​ന്നു.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളും കാ​ട്ടു​തീ ഭീ​ഷ​ണി​യി​ലാ​ണ്. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും പെ​രു​ന്പെ​ട്ടി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. നാ​ഗ​പ്പാ​റ​യി​ലെ കു​ള​ത്തി​ൽ നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ചും തീ ​അ​ണ​ച്ചു.
വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് തീ ​ആ​ദ്യ​മെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. അ​ടി​ക്കാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. റാ​ന്നി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ന്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യി​രു​ന്നു. ഫ​യ​ർ എ​ൻ​ജി​നു​ക​ൾ​ക്ക് തീ ​പ​ട​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്കെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും പോ​ലീ​സും വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നാ​ട്ടു​കാ​രും സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് തീ ​പ​ട​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക​ട​ക്കം വ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി സാ​മൂ​ഹ്യ​ക വി​രു​ദ്ധ​രു​ടെ ശ​ല്യം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​നാ​തി​ത്തി​യി​ൽ നി​ന്നും തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. വ​നം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ണ​ക്കാ​ല
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ തീ ​പി​ടി​ച്ചു

അ​ടൂ​ർ: മ​ണ​ക്കാ​ല എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പു​ല്ലി​നു തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ അ​ടി​ക്കാ​ടി​നും പു​ല്ലി​നും തീ ​പി​ടി​ച്ച​ത്. സം​ഭ​വം ക​ണ്ട അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ അ​ടൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ അ​റി​യി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ സേ​ന ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം പ്ര​വ​ർ​ത്തി​ച്ച് പ​ച്ചി​ല​ക​ൾ വെ​ട്ടി​യെ​ടു​ത്ത് തൂ​പ്പ് ആ​യി ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ചു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​സി. റെ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.