കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ല്‍ -​ പ​ഴ​യ​പ​ള്ളി സം​യു​ക്ത തി​രു​നാ​ള്‍ 25 മു​ത​ൽ
Tuesday, January 18, 2022 10:44 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക് ക​ത്തീ​ഡ്ര​ലി​ലും മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​രി​യ​ന്‍ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പ​ഴ​യ​പ​ള്ളി​യി​ലും (അ​ക്ക​ര​പ്പ​ള്ളി) പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ള്‍ 25 മു​ത​ല്‍ 31 വ​രെ ന​ട​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് തി​രു​നാ​ള്‍ ന​ട​ത്തു​ന്ന​ത്.

25ന് ​വൈ​കു​ന്നേ​രം 5.30ന് ​സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ കൊ​ടി​യേ​റ്റു​ന്ന​തോ​ടു​കൂ​ടി തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ക്കും. 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​ല്‍​നി​ന്നും പു​ത്ത​ന​ങ്ങാ​ടി ചു​റ്റി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം എ​ത്തും. തു​ട​ർ​ന്ന് പ​ഴ​യ​പ​ള്ളി​യി​ൽ കൊ​ടി​യേ​റ്റ്.

27 മു​ത​ല്‍ 31 വ​രെ രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം 4.30നും 6.45​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 30ന് ​പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ വ​ഹി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ക.

തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ പ​ഴ​യ​പ​ള്ളി​യി​ല്‍ എ​ത്തി ക​ഴു​ന്ന്, സ​മ​ര്‍​പ്പ​ണം എ​ന്നീ നേ​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു മാ​ത്ര​മേ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ക്കാ​വൂ.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യും ആ​ര്‍​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ലി​ന്‍റെ​യും കൈ​ക്കാ​ര​ന്മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്നു.