തിരുവല്ല: ജില്ലാ ഒളിന്പിക്സിനോടനുബന്ധിച്ച നീന്തൽ മത്സരങ്ങളിൽ തിരുവല്ല ക്രിസ്റ്റൽ ബ്ലൂ അക്കാഡമിയിലെ താരങ്ങൾ ആധിപത്യം ഉറപ്പിച്ചു.
തിരുവല്ല ക്രിസ്റ്റൽ ബ്ലൂ സ്വിമ്മിംഗ് പൂളിൽ നടന്ന മത്സരങ്ങളിൽ നഗരസഭ ചെയർപേഴ്സണ്‍ ബിന്ദു ജയകുമാർ വിശിഷ്ടാതിഥിയായിരുന്നു.
മത്സരവിജയികൾ - യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ: 50 മീറ്റർ ഫ്രീ സ്റ്റൈൽ: പുരുഷന്മാർ - എസ്. അവിനാഷ, അരവിന്ദ്, (ഇരുവരും ക്രിസ്റ്റൽ), ആരോണ്‍ ജോസഫ് (ബെലിയവേഴ്സ് അക്കാഡമി ).
സ്ത്രീകൾ - സഹന, ജോവിത (ഇരുവരും ക്രിസ്റ്റൽ) സാമന്ത (ബെലിയവേഴ്സ് അക്കാഡമി).
100 മീറ്റർ ഫ്രീ സ്റ്റൈൽ - സഹന, ജോവിത ((ഇരുവരും ക്രിസ്റ്റൽ), സാമന്ത (ബെലിയവേഴ്സ് അക്കാഡമി)
50 മീറ്റർ ബാക്ക് സ്ട്രോക്ക്: പുരുഷന്മാർ - ജോർദാൻ ജെറി, അരവിന്ദ് (ഇരുവരും ക്രിസ്റ്റൽ) ആരോണ്‍ ജോസഫ് (ബെലിയവേഴ്സ് അക്കാഡമി). സ്ത്രീകൾ - സഹന, സാമന്ത, ജോവിത (എല്ലാവരും ക്രിസ്റ്റൽ അക്കാഡമി)
100 മീറ്റർ ബാക്ക് സ്ട്രോക്ക്: പുരുഷന്മാർ - ജോർദാൻ ജെറി, ആൽബിൻ ജോർജ് മാത്യു, അഭിഷേക് (എല്ലാവരും ക്രിസ്റ്റൽ).
100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്: പുരുഷന്മാർ - അവിനാഷ്, ജോർദാൻ ജെറി, എഡ്വിൻ കെ. അനു (എല്ലാവരും ക്രിസ്റ്റൽ).
200 മീറ്റർ ഫ്രീ സ്റ്റൈൽ: പുരുഷന്മാർ - അശ്വിൻ സന്തോഷ്, പ്രിസ്ലി.
50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്: പുരുഷന്മാർ - അവിനാഷ്, പ്രെസ്ലി (ക്രിസ്റ്റൽ) ആരോണ്‍ ജോസഫ് (ബെലിയവേഴ്സ് അക്കാഡമി).
തായ്ക്കോണ്ടാ മത്സരം
സുബല പാർക്കിൽ
പത്തനംതിട്ട ജില്ലാ ഒളിന്പിക്സിന്റെ ഭാഗമായി തായ്ക്കോണ്ടാ ജില്ലാ ചാന്പ്യഷിപ്പ് മത്സരം സുബല പാർക്ക് സെന്ററിൽ നടന്നു.
നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു
ഡോ. അഗസ്റ്റിൻ ജോർജ്, സെക്രട്ടറി ആർ. പ്രസന്നകുമാർ, അശ്വിൻ, ഷാജി എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 60 ലധികം കായിക പ്രതിഭകൾ മത്സരത്തിൽ പങ്കെടുത്തു.