മീ​ൻ പി​ടി​ക്കാ​നും സ്കൂ​ളി​ൽ മ​ത്സ​രം
Wednesday, January 19, 2022 10:22 PM IST
വെ​ച്ചൂ​ച്ചി​റ: ആ​വേ​ശ​വും കൗ​തു​ക​വും വാ​നോ​ളം നി​റ​ച്ചു സ​മ്മാ​ന​ങ്ങ​ളും കൂ​ടി​യാ​യ​പ്പോ​ൾ മ​ത്സ​രം കൊ​ഴു​ത്തു. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ത​ന്നെ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട മീ​ൻ പി​ടി​ത്ത മ​ത്സ​രം ഇ​ന്ന​ലെ വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ്യാ​ല​യ​ത്തി​ലെ മ​ത്സ്യ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ചൂ​ണ്ട​യി​ടീ​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ചൂ​ണ്ട​യി​ടീ​ൽ വ​ശ​മി​ല്ലാ​ത്ത ചെ​റി​യ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വ​ല​യി​ട്ട് മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം മ​ത്സ​ര​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ആ​വേ​ശ​ത്തോ​ടൊ​പ്പം കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു ചൂ​ണ്ട​യി​ടീ​ൽ മ​ത്സ​രം. മ​ത്സ​രാ​ർ​ഥി​ക​ൾ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് ഒ​രു സ​മ​യ​ത്ത് അ​ഞ്ച് കു​ട്ടി​ക​ൾ വീ​ത​മാ​യി​രു​ന്നു ചൂ​ണ്ട ഇ​ട്ടി​രു​ന്ന​ത്. ആ​ദ്യ മീ​ൻ കി​ട്ടു​ന്ന​തി​നെ​ടു​ത്ത സ​മ​യം ക​ണ​ക്കാ​ക്കി​യാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ദ്യാ​ല​യ​ത്തി​ലെ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് മീ​ൻ കു​ളം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തി​ലോ​പ്പി​യ, വാ​ള എ​ന്നി​വ​യാ​ണ് മീ​ൻ കു​ള​ത്തി​ൽ വ​ള​ർ​ത്തു​ന്ന​ത്. തി​ലോ​പ്പി​യ​യി​ൽ ത​ന്നെ ചു​വ​ന്ന ഇ​ന​ത്തി​ലും ക​റു​ത്ത ഇ​ന​ത്തി​ലും ഉ​ൾ​പ്പെ​ട്ട 100 മീ​നു​ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മ​ത്സ്യ​ക്കൃ​ഷി​യി​ലെ വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ശ​രാ​ശ​രി 700 ഗ്രാം ​തൂ​ക്കം തി​ലോ​പ്പി​യാ​ക്കും ര​ണ്ടു കി​ലോ​ഗ്രാം തൂ​ക്കം വാ​ള​യ്ക്കും ഉ​ണ്ട്.

ചൂ​ണ്ട​യി​ടീ​ൽ മ​ത്സ​രം സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജി വി. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, എം.​ജെ. ബി​ബി​ൻ, ഹ​രി​കൃ​ഷ്ണ​ൻ, കു​ഞ്ഞു​മോ​ൻ കൊ​ല്ലി​രി​ക്ക​ൽ, അ​ഞ്ജ​ന സാ​റാ ജോ​ണ്‍, അ​ന​ഘ അ​ജി​ത്, അ​ലോ​ന സാ​ജ്, എ​ബ​ൽ ജോ​ണ്‍ സ​ന്തോ​ഷ്, ആ​ദി​ത്യ​ൻ, ന​ന്മ​മോ​ൾ ഷി​ബി, നെ​ഹ്‌​മി ബി​നു, ജോ​മി​ൻ ജോ​ജി, സി​ബ​യോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.