വേ​ങ്ങ​വി​ള​പ​ടി - കു​തി​ര​മു​ക്ക് റോ​ഡ്
Thursday, January 20, 2022 10:42 PM IST
ഏ​ഴം​കു​ളം: വേ​ങ്ങ​വി​ള​പ​ടി - കു​തി​ര​മു​ക്ക് റോ​ഡ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​യി​രു​ന്ന റോ​ഡ് റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്.

ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ലി​ജി ഷാ​ജി, മു​ൻ മെം​ബ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മോ​ഹ​ന​ൻ, ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എ​സ്.​സി. ബോ​സ്, പി. ​ലേ​ഖ, പി. ​ര​തീ​ഷ്, ശ​കു​ന്ത​ള, സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ന്നു​കാ​ലി-​മു​ട്ട​ക്കോ​ഴി പ​രി​പാ​ല​ന
പ​രി​ശീ​ല​ന പ​രി​പാ​ടി

പ​ത്ത​നം​തി​ട്ട: ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലും മൃ​ഗ​സം​ര​ക്ഷ​ണ​വും ലാ​ഭ​ക​ര​മാ​ക്കാ​നും ക​ർ​ഷ​ക​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​റാ​ണം​മൂ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ​മാ​യ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, തീ​റ്റ​പ്പു​ൽ​കൃ​ഷി, രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും, ശാ​സ്ത്രീ​യ​മാ​യ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലും പ​രി​പാ​ല​ന​വും, കോ​ഴി കു​ഞ്ഞു​ങ്ങ​ളു​ടെ ന​ഴ്സ​റി പ​രി​പാ​ല​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക്പ​രി​ശീ​ല​നം ന​ൽ​കി. കു​രു​ന്പ​ൻ​മൂ​ഴി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ 80 പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.