അ​റ​യും പു​ര​യും അ​ട​ങ്ങു​ന്ന വീ​ട് ക​ത്തി​ന​ശി​ച്ചു
Thursday, January 20, 2022 10:50 PM IST
അ​ടൂ​ർ: അ​റ​യും പു​ര​യും ക​ത്തി ന​ശി​ച്ചു. മേ​ലൂ​ട് കാ​വു​ള്ള​തി​ൽ ജാ​ഗേ​ഷ് കു​മാ​റി​ന്‍റെ അ​റ​യും പു​ര​യും അ​ട​ങ്ങു​ന്ന വീ​ട് ക​ത്തി​ന​ശി​ച്ചു. ഓ​ടും ഷീ​റ്റും കൊ​ണ്ട് നി​ർ​മി​ച്ച പ​ഴ​യ വീ​ടി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ തീ ​പി​ടി​ച്ച​ത്. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ അ​ടൂ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ച്ചു.

സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വാ​ഹ​നം ക​ട​ന്നു​ചെ​ല്ലു​വാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ൽ സേ​നാം​ഗ​ങ്ങ​ൾ ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും 13 മീ​റ്റ​ർ വീ​തം ഹോ​സ് വീ​തം ഇ​ട്ട് ഒ​രു മ​ണി​ക്കൂ​റോ​ളം വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു. വീ​ടും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു. തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ റ​ജി കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് എ​ത്തി​യ​ത്.