കു​ന്പ​ഴ മേ​ഖ​ല​യി​ൽ കു​ടി​നീ​ർ​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മി​ല്ല
Friday, January 21, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ കു​ന്പ​ഴ മേ​ഖ​ല​യി​ൽ പെ​ട്ട വാ​ർ​ഡു​ക​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി.
16,17,18 വാ​ർ​ഡു​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത് കു​ന്പ​ഴ പ​ന്പ് ഹൗ​സി​ൽ നി​ന്നും കാ​ക്ക​ത്തോ​ട്ടം ബൂ​സ്റ്റ​ർ പ​ന്പ് ഹൗ​സി​ലും അ​വി​ടെ​നി​ന്നും വ​ള​വു​ങ്ക​ലു​ള്ള ടാ​ങ്കി​ലും വെ​ള്ള​മെ​ത്തി​ച്ചാ​ണ്. കു​ന്പ​ഴ നി​ന്നും കാ​ക്ക​ത്തോ​ട്ടം ബൂ​സ്റ്റ​ർ പ​ന്പ് ഹൗ​സി​ൽ നി​ന്നും പ​ന്പിം​ഗ് ന​ട​ത്തി വ​ള​വു​ങ്ക​ൽ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നു വി​ടു​ന്പോ​ൾ കു​ന്പ​ഴ - മ​ല​യാ​ല​പ്പു​ഴ റോ​ഡി​ലെ തു​ണ്ടു​വി​ള പ​ടി മു​ത​ൽ വ​ള​വു​ക​ൾ ടാ​ങ്ക് വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​തി​നൊ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​യി പൈ​പ്പ് ലൈ​ൻ പൊ​ട്ടി ജ​ലം പാ​ഴാ​വു​ക​യാ​ണ്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പൈ​പ്പ് ലൈ​നി​ലെ പ്ര​ശ്നം പ​രി​ഹ​രി​ച്ച് ജ​ല​ക്ഷാ​മം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​റും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ജെ​റി അ​ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ലാ​ലി രാ​ജു, സു​ജാ അ​ജി എ​ന്നി​വ​ർ പ​ല​ത​വ​ണ പ​രാ​തി പ​റ​യു​ക​യും ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റെ ത​ട​ഞ്ഞ​വ​ച്ച് സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

വ​ള​വു​ങ്ക​ൽ മു​ത​ൽ മു​സ​ലി​യാ​ർ കോ​ളേ​ജ് വ​രെ പു​തി​യ ഡി​സ്ട്രി​ബ്യൂ​ഷ​ൻ ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൈ​പ്പ് ഇ​റ​ക്കി​യി​ട്ട​ത​ല്ലാ​തെ പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. പൈ​പ്പ് ലൈ​നു​ക​ളി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പൊ​ട്ട​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നോ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നോ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നോ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഇ​ല്ല.

പ​നം​തോ​പ്പ് കോ​ള​നി, തു​ണ്ടു​വി​ള പ​ടി, മൈ​ലാ​ടും​പാ​റ താ​ഴം, അ​യ​ത്തി​ൽ പ​ടി ഭാ​ഗം, മൈ​ലാ​ടും​പാ​റ, പ​രു​ത്തി​യാ​നി​ക്ക​ൽ, പ്ലാ​വേ​ലി, ക​ണി​ച്ചേ​രി കു​ഴി, പ​ള്ളി കു​ഴി ഈ ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ക​ടു​ത്ത ജ​ല​ക്ഷാ​മ​മാ​ണ്. ഈ ​പ്ര​ദേ​ശ​വാ​സി​ക​ൾ പൈ​പ്പ് ലൈ​ൻ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. പ​നം​തോ​പ്പ് കോ​ള​നി​യി​ൽ ഉ​ൾ​പ്പെ​ടെ ന​ല്ലൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ​ക്കും സ്വ​ന്ത​മാ​യി കി​ ണ​റു​ക​ൾ പോ​ലും ഇ​ല്ലാ​ത്ത​വ​ രാ​ണ്.

മ​റ്റു ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​യി​രി​ക്കു​ക​യു​മാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ന​ഗ​ര​സ​ഭ ടാ​ങ്ക​ർ ലോ​റി​യി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തി​യ​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി. പൈ​പ്പ് ലൈ​നു​ക​ളു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് ഈ ​പ്ര​ദേ​ശ​ത്തെ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നാ​രു​മെ​ന്ന് ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ് ചൂ​ണ്ടി​ക്കാ​ട്ടി. പ​ക്ഷേ ജ​ല​അ​ഥോ​റി​റ്റി ഇ​തി​നു ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ശ്നം.

കോ​ടി​ക​ൾ മു​ട​ക്കി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മ​ല​യാ​ല​പ്പു​ഴ റോ​ഡി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പൈ​പ്പ് പൊ​ട്ട​ലു​ക​ൾ പോ​ലും മൂ​ലം വീ​ണ്ടും പ​ഴ​യ പ​ടി​യി​ൽ ത​ന്നെ ആ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. റോ​ഡ് ടാ​റിം​ഗി​നു മു​ന്പാ​യി മു​ഴു​വ​ൻ പൈ​പ്പ് ലൈ​നു​ക​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ജ​ല​അ​ഥോ​റി​റ്റി ത​യാ​റാ​യി​ട്ടു​മി​ല്ല.