സ്നേ​ഹി​ത പോ​സ്റ്റ​ർ കാ​ന്പെ​യ്ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 21, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ സ്നേ​ഹി​ത പോ​സ്റ്റ​ർ കാ​ന്പെ​യ്ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം കാ​ന്പെ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്നേ​ഹി​ത​യെ​ക്കു​റി​ച്ച് അ​റി​വ് പൊ​തു​ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​ന് നീ​തി​ക്കാ​യി എ​ന്നും എ​പ്പോ​ഴും നി​ങ്ങ​ളോ​ടൊ​പ്പം ’ എ​ന്ന പേ​രി​ൽ പോ​സ്റ്റ​ർ കാ​ന്പെ​യ്ൻ സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന് പോ​സ്റ്റ​ർ ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്ക് , ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ൽ വ​രു​ന്ന മു​ഴു​വ​ൻ സ​ർ​ക്കാ​ർ- അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ സേ​വ​ന​ങ്ങ​ള​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചാ​ണ് കാ​ന്പെ​യ്ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.