മു​ണ്ടി​യ​പ്പ​ള്ളി സ്കൂ​ളി​ൽ ഷേ​ക്സി​പി​യ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം
Friday, January 21, 2022 10:41 PM IST
മു​ണ്ടി​യ​പ്പ​ള്ളി: സി​എം​എ​സ് ഹൈ​സ്കൂ​ൾ ഇം​ഗ്ലീ​ഷ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഷേ​ക്സ്പി​യ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം കു​ട്ടി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. എ​ക​ദേ​ശം 140 ഷേ​ക്സ്പി​യ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​തേ വേ​ഷ​ത്തി​ലും രൂ​പ​ത്തി​ലും അ​വ​ത​രി​പ്പി​ച്ച​ത് കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക​മാ​യി. ഇ​തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ൾ അ​ങ്ക​ണം ഷേ​ക്സ്പി​യ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടും, പോ​സ്റ്റ​റു​ക​ൾ കൊ​ണ്ടും മോ​ടി പി​ടി​പ്പി​ച്ചി​രു​ന്നു. പു​തു​ത​ല​മു​റ​യ്ക്ക് ഷേ​ക്സ്പി​യ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നും ദൃ​ശ്യാ​വി​ഷ്ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ട്ടു.

ഷേ​ക്സ്പി​യ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് കാ​ര​ക്ടേ​ഴ്സ് എ​ന്ന പ​രി​പാ​ടി പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് പ്രി​ൻ​സ​മ്മ ജോ​സ​ഫ്, സൂ​സ​ൻ സ്ക​റി​യ,ടി.​പി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.