ജി​ല്ലാ ഒ​ളി​ന്പി​ക്സ്: ബോ​ക്സിം​ഗ്, ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ ന​ട​ന്നു
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​ന്പി​ക്സി​ന്‍റെ ഭാ​ഗ​മാ​യി ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ത്ത​നം​തി​ട്ട സു​ബ​ലാ പാ​ർ​ക്കി​ൽ ന​ട​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ക്സിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സി.​ബി. ര​ജി, ബി​നു ഡാ​നി​യേ​ൽ, സി.​ഡി. ജ​യ​ൻ, എം.​എ.​സി​ദ്ദി​ഖ്, ഡാ​നി​യേ​ൽ തോ​മ​സ് കാ​രി​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ട് ബാ​ച്ച് ബോ​ക്സിം​ഗ് താ​ര​ങ്ങ​ൾ റിം​ഗി​ൽ ഏ​റ്റു​മു​ട്ടി വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ൽ ദാ​ന​വും ന​ട​ത്തി.

ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും റൈ​ഫി​ൾ ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​മു​ട്ടം നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ജി​ല്ലാ ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി കെ.​സ​ജീ​വ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ ഗീ​താ​കു​മാ​രി, ഡോ.​ജ​ഗ​ൻ മോ​ഹ​ൻ, ക​ല്ലു​ക​ളം മ​നോ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലെ അ​ത് ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളും ഇ​ന്ന​ലെ സ​മാ​പി​ച്ചു.