വാ​ൽ​വ് മാ​റ്റ ശ​സ്ത്ര​ക്രി​യ പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി
Saturday, January 22, 2022 10:18 PM IST
പ​ത്ത​നം​തി​ട്ട: പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ വാ​ൽ​വ് മാ​റ്റ ശ​സ്ത്ര​ക്രി​യ‍​യി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലുകൂ​ടി. നൂ​ത​ന​വും അ​തി​സ​ങ്കീ​ർ​ണ​വു​മാ​യ വാ​ൽ​വ് മാ​റ്റം (ടി​എ​വി​ആ​ർ) ശ​സ്ത്ര​ക്രി​യ​യാ​ണ് വി​ജ​യ​ക​ര​മാ​യി ര​ണ്ട് രോ​ഗി​ക​ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഹൃ​ദ​യത്തിലെ പ്ര​ധാ​ന വാ​ൽ​വാ​യ അ​യോ​ർ​ട്ടി​ക് വാ​ൽ​വ് ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളി​ൽ ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കി രോ​ഗി​യു​ടെ തു​ട​യി​ലെ ധ​മ​നി​യി​ലൂ​ടെ വാ​ൽ​വ് ഘ​ടി​പ്പി​ച്ച ക​ത്തീ​റ്റ​ർ ക​ട​ത്തി​വി​ട്ട് പ​ഴ​യ വാ​ൽ​വി​നു പ​ക​ര​മാ​യി പി​ടി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണി​ത്.

പ​രു​മ​ല കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​മ​ഹേ​ഷ് ന​ളി​ൻ കു​മാ​ർ, ഡോ. ​സാ​ജ​ൻ അ​ഹ​മ്മ​ദ്, ഡോ. ​അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

അ​പൂ​ർ​വം രോ​ഗി​ക​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ബൈ​ക​സ്പി​ഡ് അ​യോ​ർ​ട്ടി​ക് വാ​ൽ​വ് എ​ന്ന അ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി ഹ​രി​ഹ​ര​ൻ പി​ള്ള(73), തി​രു​വ​ല്ല പു​ല്ലാ​ട് സ്വ​ദേ​ശി​നി റോ​സ​മ്മ മാ​ത്യു (77) എ​ന്നി​വ​രി​ൽ ഹൃ​ദ​യം തു​റ​ക്കാ​തെ ചു​രു​ങ്ങി​യ ഹൃ​ദ​യ​വാ​ൽ​വി​ന് പ​ക​രം പു​തി​യ വാ​ൽ​വ് ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു​വ​രും പൂ​ർ​ണ ആ​രോ​ഗ്യ​ം പ്രാപിച്ച് ആ​ശു​പ​ത്രി​വി​ട്ടു.സാ​ധാ​ര​ണ​യാ​യി അ​യോ​ർ​ട്ടി​ക് വാ​ൽ​വ് ചു​രു​ങ്ങു​ന്ന അ​വ​സ്ഥ​യി​ൽ ഉ​ള്ള രോ​ഗി​ക​ളി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി വാ​ൽ​വ് മാ​റ്റി വ​യ്ക്കു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ച്ചു വ​രു​ന്ന​ത്, പ്രാ​യ​മാ​യ​വ​രി​ലും മ​റ്റ് അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ലും ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ വ​ള​രെ സ​ങ്കീ​ർ​ണ​വും അ​പ​ക​ടം നി​റ​ഞ്ഞ​തും കൂ​ടാ​തെ രോ​ഗി പൂ​ർ​ണാ​രോ​ഗ്യ​വ​സ്ഥ​യി​ലേ​ക്ക് തി​രി​കെ വ​രാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ക​യും ചെ​യ്യും.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ 30 ല​ക്ഷ​ത്തി​ൽ അ​ധി​കം ചെ​ല​വ് വ​രു​ന്ന ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഇ​തി​ന്‍റെ പ​കു​തി​യോ​ളം ചെ​ല​വി​ലാ​ണ് സെ​ന്‍റ് ഗ്രി​ഗോ​റി​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ​തെ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​മ​ഹേ​ഷ് ന​ളി​ൻ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.