തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര പ​ന്ത​ള​ത്തു മ​ട​ങ്ങി​യെ​ത്തി
Sunday, January 23, 2022 10:23 PM IST
പ​ന്ത​ളം: മ​ക​ര​സം​ക്ര​മ​സ​ന്ധ്യ​യി​ൽ ശ​ബ​രീ​മ​ല ക്ഷേ​ത്ര​ത്തി​ല്ഡ ചാ​ർ​ത്തി​യ തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഘോ​ഷ​യാ​ത്രാ​സം​ഘം പ​ന്ത​ള​ത്ത് മ​ട​ങ്ങി​യെ​ത്തി.

20നു ​രാ​വി​ലെ ശ​ബ​രി​മ​ല​ യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട മ​ട​ക്ക​യാ​ത്ര ആ​റ​ന്മു​ള​യി​ലെ​ത്തി വി​ശ്ര​മി​ച്ച​ശേ​ഷം ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ​ന്ത​ള​ത്തേ​ക്കു​ള്ള യാ​ത്ര ആ​രം​ഭി​ച്ചു.

പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ന്‍റെ പ്ര​തി​നി​ധി മൂ​ലം നാ​ൾ ശ​ങ്ക​ർ​വ​ർ​മ, ഗു​രു​സ്വാ​മി കു​ള​ത്തി​നാ​ൽ ഗം​ഗാ​ധ​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ന്ത​ള​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​ത്.

വി​വി​ദ സ്ഥ​ല​ങ്ങ​ളി​ല്‍ യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി. സ്രാ​മ്പി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കാ​രി​ക​ളി​ൽ​നി​ന്നു കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി.​ശ​ശി​കു​മാ​ർ വ​ർ​മ, സെ​ക്ര​ട്ട​റി പി.​എ​ൻ.​ നാ​രാ​യ​ണ വ​ർ​മ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

കൊ​ട്ടാ​ര​ത്തി​ലെ സു​ര​ക്ഷി​ത​മു​റി​യി​ൽ സൂ​ക്ഷി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ഇ​നി അ​യ്യ​പ്പ​ന്‍റെ പി​റ​ന്നാ​ളാ​യ കും​ഭ​മാ​സ​ത്തി​ലെ ഉ​ത്ര​ത്തി​നും വി​ഷു​വി​നു​മാ​ണ് ദ​ർ​ശ​ന​ത്തി​ന് തു​റ​ന്നു​വ​യ്ക്കു​ന്ന​ത്.