താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന എ​ല്ലാ ദി​വ​സ​വും വേ​ണം
Monday, January 24, 2022 10:39 PM IST
മ​ല്ല​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന എ​ല്ലാ ദി​വ​സ​വും ന​ട​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ നി​ന്നും പി​രി​ച്ചു വി​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​ട്ടും ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് പ​രി​ശോ​ധ​നാ സൗ​ക​ര്യം. ഇ​ക്കാ​ര​ണ​ത്താ​ൽ ആ​ളു​ക​ൾ സ്വ​കാ​ര്യ ലാ​ബു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ്.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് മാ​ത്യു, അ​നി​ൽ ക​യ്യാ​ലാ​ത്ത്, ലൈ​ല അ​ല​ക്സാ​ണ്ട​ർ , എ​സ്. വി​ദ്യാ​മോ​ൾ , രാ​ജ​ൻ എ​ണാ​ട്ട്, ബാ​ബു കു​ര്യ​ൻ, ജോ​സ് കു​ഴി​മ​ണ്ണി​ൽ, അ​ല​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ജി ഡേ​വി​ഡി​നെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.