വെ​ച്ചൂ​ച്ചി​റ കൂ​ത്താ​ട്ടു​കു​ള​ത്ത് ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തീ​ക​രി​ക്കും
Monday, January 24, 2022 10:45 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ കൂ​ത്താ​ട്ടു​കു​ള​ത്ത് ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന കി​ഫ്ബി​യു​ടെ പ്ര​വൃ​ത്തി മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ജ​ല അ​ഥോ​റി​റ്റി​യു​ടെ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വേ​ന​ൽ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന വെ​ച്ചൂ​ച്ചി​റ​യി​ൽ എ​ത്ര​യും വേ​ഗം ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​ത്.

മ​ഠ​ത്തും​ചാ​ൽ - മു​ക്കൂ​ട്ടു​ത​റ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​ന്തേ​ന​രു​വി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ചേ​ത്ത​യ്ക്ക​ൽ മു​ത​ൽ കൂ​ത്താ​ട്ടു​കു​ളം വെ​ച്ചൂ​ച്ചി​റ വ​രെ​യു​ള്ള പൈ​പ്പ് ലൈ​നു​ക​ൾ ത​ക​ർ​ന്നു പോ​യി​രു​ന്നു. ഇ​വ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് കി​ഫ്ബി മു​ഖേ​ന 4.7 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. നി​ല​വി​ൽ 90 എം​എം 1000 മീ​റ്റ​ർ പി​വി​സി പൈ​പ്പും 180 എം​എം 1100 മീ​റ്റ​ർ ഡി​ഐ പൈ​പ്പും മാ​ത്ര​മേ ക​രാ​റു​കാ​ര​ൻ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ളു. ഫെ​ബ്രു​വ​രി 10ന​കം പൈ​പ്പു​ക​ൾ മു​ഴു​വ​ൻ വി​ത​ര​ണം ചെ​യ്തു തീ​ർ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട പി ​എ​ച്ച് സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ഉ​ഷാ രാ​ധാ​കൃ​ഷ്ണ​ൻ , അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ദി​ലീ​പ് ഗോ​പാ​ൽ , എ​ൻ​ജി​നി​യ​ർ മി​നി ജേ​ക്ക​ബ്, മി​നാ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​ല​ത്തീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.