കോ​യി​പ്രം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: പീ​ലി​പ്പോ​സ് തോ​മ​സ്
Tuesday, January 25, 2022 10:49 PM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​ക്ക​ര​യി​ൽ നി​ന്നും ജി​ല്ല​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന കോ​യി​പ്രം സ​മ​ഗ്ര ശു​ദ്ധ​ജ​ല പ​ദ്ധ​തി​യെ കേ​സി​ൽ​പ്പെ​ടു​ത്തി നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന സ​മീ​പ​നം തി​രു​ത്ത​ണ​മെ​ന്ന് സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി​യും ജി്ല്ലാ ​ക​മ്മി​റ്റി​യം​ഗ​വു​മാ​യ പീ​ലി​പ്പോ​സ് തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​നി​ശ്ചി​ത​മാ​യി കേ​സു​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​തി​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ ക​ൾ ശ​ക്ത​മാ​യി ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ഇ​ട​പെ​ട​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തും പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും കോ​ട​തി​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന കേ​സു​ക​ളി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി​ക്കാ​ർ പ​ര​മാ​വ​ധി ഭൂ​മി കൈ​വ​ശം വെ​ച്ചി​ട്ടു​ള്ള​വ​രാ​ണെ​ന്നും വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നും പീ​ലി​പ്പോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.