എ​സ്‌​സി പ​ടി​യി​ലെ നി​ർ​മാ​ണം ത​ട​ഞ്ഞു
Thursday, January 27, 2022 10:36 PM IST
റാ​ന്നി: എ​സ്‌​സി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഒ​രു​ക്കാ​തെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം സ​ർ​വ​ക​ക്ഷി സം​ഘം നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ എ​സ്‌​സി​പ്പ​ടി ജം​ഗ്ഷ​നി​ലെ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കോ​ണ്‍​ക്രീ​റ്റിം​ഗാ​ണ് വി​വാ​ദ​മാ​യ​ത്.

ചെ​ത്തോ​ങ്ക​ര മു​ത​ൽ എ​സ്‌​സി പ​ടി​യി​ലെ പെ​ട്രോ​ൾ പ​ന്പ് വ​രെ​യു​ള്ള ഭാ​ഗം റോ​ഡി​ന് വീ​തി വ​ർ​ധി​പ്പി​ച്ച് തോ​ട്ടി​ലേ​ക്ക് ഇ​റ​ക്കി കെ​ട്ടു​ക​യും പ​ഴ​യ ക​ൽ​ക്കെ​ട്ടി​നു മു​ക​ളി​ലാ​യി ക​രാ​ർ ക​ന്പ​നി കോ​ണ്‍​ക്രീ​റ്റിം​ഗ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. പ​ല നി​ർ​മാ​ണ​ങ്ങ​ളും ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ലാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ​യും ഇ​ട​പെ​ട​ൽ ന​ട​ത്തി. വി​ഷ​യം പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നേ തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ എം​എ​ൽ​എ നി​ർ​ദേശം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി റോ​ഡി​ന് വീ​തി വ​ർ​ധി​പ്പി​ക്കു​ക, സ്കൂ​ളി​ന്‍റ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ പ​ഴ​യ പാ​ലം പൊ​ളി​ച്ചു മാ​റ്റി പു​തി​യ പാ​ലം നി​ർ​മി​ക്കു​ക, ബ​സ് ബേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ർ​വ​ക​ക്ഷി സം​ഘം മു​ഖ്യ​മ​ന്ത്രി,പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, എം​എ​ൽ​എ, ക​ഐ​സ്ടി​പി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​രാ​ർ ക​ന്പ​നി പ​ഴ​യ നി​ല​യി​ൽ ത​ന്നെ നി​ർ​മാ​ണം വീ​ണ്ടും ആ​രം​ഭി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പി​ടി​എ അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, സ​ർ​വ​ക​ക്ഷി സം​ഘാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ത​ട​ഞ്ഞു.

സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ. സു​രേ​ന്ദ്ര​ൻ, പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​നു റ്റി. ​ശ​മു​വേ​ൽ, പ്രി​ൻ​സി​പ്പ​ൽ ലീ​നാ ആ​നി ഏ​ബ്ര​ഹാം, ഹെ​ഡ് മാ​സ്റ്റ​ർ ജേ​ക്ക​ബ് ബേ​ബി, അ​ധ്യാ​പ​ക​രാ​യ മാ​ത്യു തോ​മ​സ്, ബെ​റ്റ​സി കെ. ​ഉ​മ്മ​ൻ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​ൻ, പി. ​വ​ർ​ഗീ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.