കോ​യി​പ്രം ബ്ലോ​ക്ക് ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്
Thursday, January 27, 2022 10:36 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കോ​ണ്‍​ഗ്ര​സ് വി​ട്ടെ​ത്തി​യ മെം​ബ​റു​ടെ സ​ഹാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. സി​പി​എ​മ്മി​ലെ ശോ​ശാ​മ്മ ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യും കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ ഉ​ണ്ണി പ്ലാ​ച്ചേ​രി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ നി​ന്നു മ​ത്സ​രി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു​വി​ന് ആ​റ് വോ​ട്ടും എ​ൽ​ഡി​എ​ഫി​ലെ ശോ​ശാ​മ്മ ജോ​സ​ഫി​ന് ഏ​ഴ് വോ​ട്ടും ല​ഭി​ച്ചു.

യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന കോ​യി​പ്രം ബ്ലോ​ക്കി​ലെ പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലു തോ​മ​സും എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തേ തു​ട​ർ​ന്ന് പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. അ​വി​ശ്വാ​സ​ത്തെ എ​ൽ​ഡി​എ​ഫി​നൊ​പ്പം പി​ന്തു​ണ​ച്ച കോ​ണ്‍​ഗ്ര​സി​ലെ ഉ​ണ്ണി പ്ലാ​ച്ചേ​രി ഇ​ന്ന​ലെ എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തു.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശോ​ശാ​മ്മ ജോ​സ​ഫ് സി​പി​എം പു​റ​മ​റ്റം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക​സം​ഘം ഇ​ര​വി​പേ​രൂ​ർ ഏ​രി​യാ ക​മ്മി​റ്റി വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​റു​മാ​ണ്. പു​റ​മ​റ്റം ഡി​വി​ഷ​നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റാ​ണ്. സി​പി​എം ധാ​ര​ണ പ്ര​കാ​രം ആ​ദ്യ​ത്തെ ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തേ​ക്കു മാ​ത്ര​മാ​ണ് അ​ന്ന​മ്മ ജോ​സ​ഫി​നു പ്ര​സി​ഡ​ന്‍റു സ്ഥാ​നം. പി​ന്നീ​ട് കെ.​കെ. വ​ൽ​സ​ല (എ​ഴു​മ​റ്റൂ​ർ)​യും അ​തി​നു​ശേ​ഷം ജെ​സി സൂ​സ​ൻ ജോ​സ​ഫും (ഇ​ട​യ്ക്കാ​ട്) പ്ര​സി​ഡ​ന്‍റു​മാ​രാ​കും.

പ്ര​സി​ഡ​ന്‍റു സ്ഥാ​നം വേ​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യം അ​ന്ന​മ്മ ജോ​സ​ഫ് ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. കെ.​കെ. വ​ത്സ​ല​യെ പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നേ​ര​ത്തെ ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ അ​ന്ന​മ്മ ജോ​സ​ഫി​നെ പി​ന്തു​ണ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സ് വി​ട്ടെ​ത്തി​യ ഉ​ണ്ണി പ്ലാ​ച്ചേ​രി പ്ലാ​ങ്ക​മ​ണ്‍ ഡി​വി​ഷ​നി​ൽ നി​ന്നം​ഗ​മാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലു തോ​മ​സാ​ണ് യു​ഡി​എ​ഫി​ൽ നി​ന്നു മ​ത്സ​രി​ച്ച​ത്.

ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ൻ അം​ഗം​കൂ​ടി​യാ​യി​രു​ന്ന ഉ​ണ്ണി പ്ലാ​ച്ചേ​രി ബ്ലോ​ക്കി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മു​ന്ന​ണി​ക്കെ​തി​രാ​യ​തെ​ന്ന് പ​റ​യു​ന്നു.

കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കൂ​ടി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൻ കീ​ഴി​ലാ​യി. കോ​യി​പ്ര​ത്തി​നു മു​ന്പ് കോ​ന്നി​യി​ലും യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി ഭ​ര​ണം പി​ടി​ച്ചി​രു​ന്നു.
ഭ​ര​ണ​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ നേ​താ​ക്ക​ളെ​ത്തി അ​ഭി​ന​ന്ദി​ച്ചു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പീ​ലി​പ്പോ​സ് തോ​മ​സ്, കോ​ഴ​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​വി. സ്റ്റാ​ലി​ൻ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ജി മാ​ത്യു, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ രാ​ജീ​വ്, എ.​കെ. സ​ന്തോ​ഷ് കു​മാ​ർ, ദീ​പ ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഉ​ണ്ണി പ്ലാ​ച്ചേ​രി​യെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി

പ​ത്ത​നം​തി​ട്ട: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​യു​ടെ വി​പ്പ് ലം​ഘി​ച്ച് ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് വോ​ട്ട് ചെ​യ്യു​ക​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ഡി​സി​സി അം​ഗം ഉ​ണ്ണി പ്ലാ​ച്ചേ​രി​യെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​റി​യി​ച്ചു. വി​പ്പ് ലം​ഘി​ച്ച​തി​ന് നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

അ​ധി​കാ​ര​ഭ്ര​മ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ പ്ര​ലോ​ഭ​ന രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണു​പോ​യ ഉ​ണ്ണി പ്ലാ​ച്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.