ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം; താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തും
Thursday, January 27, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ച്ച് ഏ​റെ​പ്പേ​രും ചി​കി​ത്സ​യി​ലാ​യ​തോ​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്താ​ൻ നി​ർ​ദേ​ശം. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും.

ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം ത​ന്നെ ഡോ​ക്ട​ർ​മാ​ര​ട​ക്കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി അ​വ​ധി​യി​ലാ​ണ്. അ​നു​ദി​നം രോ​ഗ​ബാ​ധ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ൾ പോ​ലും ബു​ദ്ധി​മു​ട്ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് താ​ത്കാ​ലി​ക നി​യ​മ​നം.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ര​ട​ക്കം 30 ഓ​ളം പേ​ർ നി​ല​വി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യും നീ​ര​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 30 ഓ​ളം പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​ണ്. അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, തി​രു​വ​ല്ല, റാ​ന്നി, മ​ല്ല​പ്പ​ള്ളി, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ജീ​വ​ന​ക്കാ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ കോ​വി​ഡ് കി​ട​ത്തി ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത ഉ​ണ്ടാ​ക്കും. സി​എ​ഫ്എ​ൽ​ടി​സി​ക​ൾ കൂ​ടു​ത​ലാ​യി ആ​രം​ഭി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ക്കു​ക​യാ​ണ്.