സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ബ​ഹി​ഷ്‌​ക​രി​ക്കും: കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി
Friday, January 28, 2022 10:35 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​മെ​ന്ന പേ​രി​ല്‍ കെ-​റെ​യി​ലി​നു വ​ണ്ടി സ്വ​കാ​ര്യ ഏ​ജ​ന്‍​സി ന​ട​ത്തു​ന്ന സ​ര്‍​വേ ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി തീ​രു​മാ​നി​ച്ചു.

വി​വ​ര ശേ​ഖ​ര​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​തു ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. ആ​യ​തി​നാ​ല്‍ ഈ ​സ​ര്‍​വേ ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.75 ഓ​ളം ചോ​ദ്യ​ങ്ങ​ളു​ള്ള രേ​ഖ​യി​ല്‍ പ​ദ്ധ​തി ഉ​ണ്ടാ​ക്കു​ന്ന ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു ചോ​ദ്യം പോ​ലു​മി​ല്ല.

നി​ര്‍​ദി​ഷ്ട പാ​ത​യു​ടെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍​പെ​ടു​ന്ന ഒ​രാ​ളോ​ടും എ​ത്ര ഭൂ​മി ഏ​റ്റെ​ടു​ക്കു​മെ​ന്നോ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നോ സം​ബ​ന്ധി​ച്ച യാ​തൊ​ര​റി​യി​പ്പും സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തൊ​ന്നും അ​റി​യാ​തെ മ​റു​പ​ടി ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത ചോ​ദ്യാ​വ​ലി​യു​മാ​യാ​ണ് ഏ​ജ​ന്‍​സി​ക​ള്‍ ഭൂ ​ഉ​ട​മ​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും പ്ര​ബു​ദ്ധ കേ​ര​ളം ഇ​ത് ത​ള്ളി​ക്ക​ള​യു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

കേ​ര​ള സ​മൂ​ഹം ത​ളി​ക്ക​ള​ഞ്ഞ കെ-​റെ​യി​ല്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് സ​മി​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എം.​പി. ബാ​ബു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ​സ്. രാ​ജീ​വ​ന്‍, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​കെ. ര​മ എം​എ​ല്‍​എ, എം.​ടി. തോ​മ​സ്, കെ. ​ശൈ​വ​പ്ര​സാ​ദ്, ഡോ. ​എം.​പി. മ​ത്താ​യി, ജോ​ണ്‍ പെ​രു​വ​ന്താ​നം, ജോ​ണ്‍ ജോ​സ​ഫ്, വൈ​സ് ചെ​യ​ര്‍​മാ​ന്മാ​രാ​യ ടി.​ടി. ഇ​സ്മാ​യി​ല്‍, ചാ​ക്കോ​ച്ച​ന്‍ മ​ണ​ലേ​ല്‍, അ​രു​ണ്‍ ബാ​ബു, വ​നി​താ ക​ണ്‍​വീ​ന​ര്‍ ശ​ര​ണ്യാ രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.