ദ​ളി​ത് ക്രൈ​സ്ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം സ്വാ​ഗ​താ​ർ​ഹം: അ​തി​രൂ​പ​ത ജാ​ഗ്ര​താ​സ​മി​തി
Friday, January 28, 2022 10:40 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ദ​​ളി​​ത് ക്രി​​സ്ത്യ​​ൻ, ദ​​ളി​​ത് മു​​സ്‌​​ലിം വി​​ഭാ​​ഗ​​ങ്ങ​​ളെ പ​​ട്ടി​​ക​​ജാ​​തി ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന കാ​​ര്യം പ​​ഠി​​ക്കാൻ സ​​മി​​തി രൂ​​പീ​​ക​​രി​​ക്കാ​​നു​​ള്ള കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം അ​​ഭി​​ന​​ന്ദ​​നാ​​ർ​​ഹ​​വും സ്വാ​​ഗ​​താ​​ർ​​ഹ​​വു​​മാ​​ണെ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് - ജാ​​ഗ്ര​​താ​​സ​​മി​​തി. ഈ ​​നീ​​ക്ക​​വു​​മാ​​യി ദ്രു​​ത​​ഗ​​തി​​യി​​ൽ സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു​​പോ​​ക​​ണ​​മെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്പി​​ൽ ക​​ണ്ടു​​ള്ള വെ​​റും പ്ര​​ഖ്യാ​​പ​​നം മാ​​ത്ര​​മാ​​ക​​രു​​തെ​​ന്നും സ​​മി​​തി അ​​ഭ്യ​​ർ​​ഥി​​ച്ചു. മ​​ത​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ പേ​​രി​​ൽ 72 വ​​ർ​​ഷ​​ങ്ങ​​ളാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്ന ഈ ​​വി​​വേ​​ച​​നം അ​​വ​​സാ​​നി​​പ്പി​​ച്ച് ഭാ​​ര​​ത​​ത്തി​​ന്‍റെ മ​​തേ​​ത​​ര​​ത്വ​​ത്തി​​നേ​​റ്റി​​രി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ക​​ള​​ങ്കം ക​​ഴു​​കി​​ക്ക​​ള​​യ​​ണ​​മെ​​ന്നും സ​​മി​​തി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

1950 ൽ ​​പ​​ട്ടി​​ക​​ജാ​​തി ലി​​സ്റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ ഉ​​ത്ത​​ര​​വ് വ​​ന്ന​​നാ​​ൾ മു​​ത​​ൽ ഇ​​ത് ഭാ​​ര​​ത​​ത്തി​​ലെ മ​​തേ​​ത​​ര​​ത്വ​​ത്തി​​നും മ​​ത​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും വി​​രു​​ദ്ധ​​മാ​​ണ് എ​​ന്ന ആ​​ക്ഷേ​​പം ഉ​​യ​​ർ​​ന്നു വ​​ന്നി​​രു​​ന്നു. അ​​ന്ന് ഭ​​ര​​ണ​​ഘ​​ട​​ന വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന പ​​ട്ടി​​ക​​ജാ​​തി സം​​വ​​ര​​ണം ഹി​​ന്ദു​​മ​​ത വി​​ശ്വാ​​സി​​ക​​ൾ​​ക്കു മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും പി​​ന്നീ​​ട് ബു​​ദ്ധ​​മ​​ത​​ത്തി​​ലും സി​​ക്ക് മ​​ത​​ത്തി​​ലു​​മു​​ള്ള പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​രെ​​ക്കൂ​​ടി ഇ​​തി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി.

എ​​ന്നാ​​ൽ ദ​​ളി​​ത് ക്രി​​സ്ത്യ​​ൻ-​​മു​​സ്‌​​ലിം വി​​ഭാ​​ഗ​​ങ്ങ​​ൾ അ​​പ്പോ​​ഴും ത​​ഴ​​യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. രം​​ഗ​​നാ​​ഥ​​മി​​ശ്ര ക​​മ്മീ​​ഷ​​നും ദേ​​ശീ​​യ ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​നും ദ​​ളി​​ത് ക്രി​​സ്ത്യ​​ൻ-​​മു​​സ്‌​​ലിം സ​​മൂ​​ഹ​​ങ്ങ​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ന​​ൽ​​കി​​യ ശി​​പാ​​ർ​​ശ​​ക​​ൾ നാ​​ളി​​തു​​വ​​രെ ഒ​​രു സ​​ർ​​ക്കാ​​രും അ​​നു​​ഭാ​​വ​​പൂ​​ർ​​വം പ​​രി​​ഗ​​ണി​​ച്ചി​​ട്ടി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന പു​​തി​​യ നീ​​ക്കം പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്ന കാ​​ര്യ​​മാ​​ണെ​​ന്ന് യോ​​ഗം വി​​ല​​യി​​രു​​ത്തി.

അ​​തി​​രൂ​​പ​​താ​​കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ൽ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. ഫാ. ​​ജോ​​സ​​ഫ് പ​​ന​​ക്കേ​​ഴം, ഡോ. ​​റൂ​​ബി​​ൾ രാ​​ജ്, ഡോ. ​​ഡൊ​​മ​​നി​​ക് ജോ​​സ​​ഫ്, ജേ​​ക്ക​​ബ് ജോ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.