കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ വാ​ക്സി​നേ​ഷ​നി​ൽ മെ​ല്ലെപ്പോ​ക്ക്
Thursday, May 5, 2022 11:20 PM IST
പ​ത്ത​നം​തി​ട്ട: കോ​ർ​ബി കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ച്ച് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും. കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ വാ​ക്സി​നേ​ഷ​ൻ ജി​ല്ല​യി​ൽ അ​മ്പ​ത് ശ​ത​മാ​നം പോ​ലും എ​ത്തി​യി​ട്ടി​ല്ല. മാ​ർ​ച്ച് 16 നാ​ണ് 12 മു​ത​ൽ 14 വ​യ​സ് വ​രെ​യു​ള​ള കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ കോ​ർ​ബി വാ​ക്സി​ൻ ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ൽ 34,181 കു​ട്ടി​ക​ളാ​ണ് ഈ ​പ്രാ​യ​പ​രി​ധി​യി​ൽ വ​രു​ന്ന​ത്.

2008 മാ​ർ​ച്ച് 15ന് ​ശേ​ഷം ജ​നി​ച്ച കു​ട്ടി​ക​ൾ, 2009 ൽ ​ജ​നി​ച്ച കു​ട്ടി​ക​ൾ, വാ​ക്‌​സി​ൻ എ​ടു​ക്കു​ന്ന ദി​വ​സം 12 വ​യ​സ് പൂ​ർ​ത്തി​യാ​യ 2010 ൽ ​ജ​നി​ച്ച കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​ത്. 12 വ​യ​സ് പൂ​ർ​ത്തി​യാ​യി എ​ന്ന രേ​ഖ പ​രി​ശോ​ധി​ച്ചു വാ​ക്‌​സി​നേ​റ്റ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ന്നി​രു​ന്നു. പി​ന്നീ​ട് പ​രീ​ക്ഷ ആ​യി​രു​ന്ന​തി​നാ​ലാ​ണ് പ​ല​രും വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്താ​തി​രു​ന്ന​ത്. പ​രീ​ക്ഷ​യ്ക്കു​ശേ​ഷം സ്കൂ​ൾ അ​ട​ച്ചി​ട്ടും വാ​ക്സി​നേ​ഷ​ൻ വൈ​കു​ക​യാ​ണ്.

കോ​ർ​ബി വാ​ക്സി​നേ​ഷ​ൻ ആ​ദ്യ ഡോ​സ് 9134 പേ​രാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ര​ണ്ടാം ഡോ​സ് 379 പേ​ർ മാ​ത്രം. 34,181 കു​ട്ടി​ക​ളാ​ണ് ഈ ​പ്രാ​യ​ഗ​ണ​ത്തി​ൽ ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ 25047 കു​ട്ടി​ക​ൾ ഇ​നി വാ​ക്സി​നെ​ടു​ക്കാ​നു​ണ്ട്. 26.72 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തേ​വ​രെ വാ​ക്സി​ൻ എ​ടു​ത്തി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ എ​ഴു​പ​ത് ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​ണ് മ​റ്റ് വ​യ​സി​ലു​ള്ള എ​ല്ലാ വാ​ക്സി​നേ​ഷ​നു​ക​ളും.