അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Sunday, May 15, 2022 12:35 AM IST
തി​രു​വ​ല്ല: അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ഫോ​ണ്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 9.45 ന് ​തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ന്‍​വ​ശം നി​ന്നും ഓ​ട്ടം പോ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് മൊ​ബൈ​ല്‍ ത​ട്ടി​യെ​ടു​ത്ത ശേ​ഷം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ രാ​ത്രി വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി​വി​ട്ട​ത്.

ക​ട​പ്ര സൈ​ക്കി​ള്‍ മു​ക്കി​ന് സ​മീ​പം ഇ​റ​ങ്ങേ​ണ്ട ഇ​വ​രെ ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ടി​ന് സ​മീ​പം രാ​ത്രി യാ​ത്ര​ക്കൂ​ലി വാ​ങ്ങി​യ​തി​നു ശേ​ഷം ഇ​റ​ക്കി വി​ട്ടു. ഇ​തി​ലൊ​രാ​ളു​ടെ കൈ​വ​ശം ഇ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചു പോ​യെ​ന്നാ​ണ് പ​രാ​തി. അ​സ​മ​യ​ത്ത് അ​വി​ടെ പെ​ട്ടു​പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലി​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. നി​ര​പ​രാ​ധി​ക​ളെ​ന്ന് മ​ന​സി​ലാ​ക്കി വി​ട്ട​യ്ക്കു​ക​യു​മു​ണ്ടാ​യി.