ആ​രോ​ഗ്യമ​ന്ത്രി-ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ത​ര്‍​ക്കം; ച​ര്‍​ച്ച​യാ​കാം, ത​ത്കാ​ലം വാ​യ് പൂ​ട്ട​ണം
Monday, May 16, 2022 11:06 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട് സം​സ്ഥാ​ന നേ​താ​ക്ക​ള്‍. മ​ന്ത്രി വീ​ണാ ജോ​ര്‍​ജും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​റും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ര്‍ പ​ക്ഷം പി​ടി​ച്ചു രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍ ഇ​ട​പെ​ട്ടു. വി​ഷ​യ​ത്തി​ല്‍ ഇ​നി പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വേ​ണ്ടെ​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ചെ​യ്തു പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.കാ​ബി​ന​റ്റ് റാ​ങ്കി​ലു​ള്ള ര​ണ്ടു പേ​രു​ടെ ത​ര്‍​ക്ക​ങ്ങ​ള്‍ ആ ​രീ​തി​യി​ല്‍ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും അ​തി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​തി​ക​രി​ച്ച​തു ശ​രി​യാ​യി​ല്ലെ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​മാ​ണ് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്.
സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഒ​ന്നാം​വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന വി​വാ​ദ​മാ​ണ് ത​ര്‍​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. നോ​ട്ടീ​സി​ല്‍ പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് ക്ഷ​ണി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ത​ന്നെ ഇ​തി​ല്‍ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. ത​നി​ക്കെ​തി​രേ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ​തി​രേ മ​ന്ത്രി ത​ന്നെ എ​ല്‍​ഡി​എ​ഫി​നു നേ​രി​ട്ടു പ​രാ​തി ന​ല്‍​കി. പി​ന്നാ​ലെ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ പ​രാ​തി​യു​മെ​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി മ​ന്ത്രി​ക്കു പി​ന്തു​ണ​യു​മാ​യി പ്ര​തി​ക​രി​ച്ചു. ഒ​രു​ദി​വ​സ​ത്തി​നു​ശേ​ഷം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ​യും പി​ന്തു​ണ​ച്ചു രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ വി​ഷ​യം ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​യി വ​ള​ർ​ന്നു.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചേ​രി​തി​രി​ഞ്ഞ് സി​പി​എം, സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി. ഇ​തോ​ടെ വി​ഷ​യം കൈ​വി​ട്ടു പോ​കു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട​ത്.