പൊ​റോ​ട്ട അ​ടി​ച്ച് ശ്ര​ദ്ധേ​യ​യാ​യ അ​ന​ശ്വ​ര ഹ​രി അ​ഭി​ഭാ​ഷ​ക​യാ​യി എ​ൻ​റോ​ൾ ചെ​യ്തു
Monday, May 16, 2022 11:06 PM IST
എ​രു​മേ​ലി: പൊ​റോ​ട്ട അ​ടി​ച്ച് ശ്ര​ദ്ധേ​യ​യാ​യ അ​ന​ശ്വ​ര ഹ​രി അ​ഭി​ഭാ​ഷ​ക​യാ​യി എ​ൻ​റോ​ൾ ചെ​യ്തു. ഹൈ​ക്കോ​ട​തി​യി​ലാ​യി​രു​ന്നു എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങ്. ക​റ​ക്കി​യ​ടി​ച്ചു പൊ​റോ​ട്ട ഉ​ണ്ടാ​ക്കു​ന്ന എ​രു​മേ​ലി പു​ത്ത​ൻ​കൊ​ര​ട്ടി​യി​ലെ അ​ന​ശ്വ​ര എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യും വ​ക്കീ​ൽ പ​ഠ​ന​വും നാ​ടാ​കെ ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​തോ​ടൊ​പ്പം ത​ന്‍റെ വീ​ടി​ന്‍റെ​യും അ​മ്മ​യു​ടെ​യും അ​നു​ജ​ത്തി​മാ​രു​ടെ​യും ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ള വെ​ല്ലു​വി​ളി പ​ഠ​ന​ത്തോ​ടൊ​പ്പം ഏ​റ്റെ​ടു​ത്ത കൊ​ച്ചു​മി​ടു​ക്കി​ക്ക് അ​വ​സാ​നം അ​ഭി​ഭാ​ഷ​ക​യാ​യി എ​ൻ​റോ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ചു.
പി​താ​വ് നാ​ടു​വി​ട്ടു​പോ​യ​തോ​ടെ സ്വ​ന്തം വീ​ടും സ്ഥ​ല​വും ഇ​ല്ലാ​തെ ര​ണ്ട് പെ​ൺ​മ​ക്ക​ളു​മാ​യി കു​ടും​ബ​വീ​ട്ടി​ൽ ചെ​റി​യ ഹോ​ട്ട​ൽ തു​ട​ങ്ങി​യ അ​മ്മ​യെ സ​ഹാ​യി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​ള​യ മ​ക​ൾ അ​ന​ശ്വ​ര പൊ​റോ​ട്ട​യ​ടി പ​രി​ശീ​ലി​ച്ച​ത്. പൊ​റോ​ട്ട​യ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ കോ​ള​ജി​ലെ ഫേ​സ്ബു​ക് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ചെ​യ്ത​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി.
സു​പ്രീം​കോ​ട​തി ജ​ഡ്ജി മു​ത​ൽ സി​നി​മാ​താ​ര​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മു​ദാ​യി​ക-​സാ​മൂ​ഹി​ക നേ​താ​ക്ക​ളൊ​ക്കെ അ​ന​ശ്വ​ര​യു​ടെ ക​ഥ​യ​റി​ഞ്ഞു മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ലീ​ഗ​ൽ ക​ന്പ​നി സു​പ്രീം​കോ​ട​തി​യി​ൽ പ്രാ​ക്ടീ​സി​നു​ള്ള സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ഒ​പ്പം ജ​ഡ്ജി​യാ​കാ​നു​ള്ള പ​രി​ശീ​ല​ന​വും ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ ലോ ​കോ​ള​ജി​ൽ നി​ന്നാ​ണ് അ​ന​ശ്വ​ര നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ന​ശ്വ​ര​യു​ടെ മാ​താ​വ് സു​ബി.