മാ​ർ​ത്തോ​മ്മ സ്കൂ​ൾ​സ് റി​ട്ട​യേ​ഡ് ടീ​ച്ചേ​ഴ്സ് സ​മ്മേ​ള​നം
Tuesday, May 17, 2022 11:04 PM IST
തി​രു​വ​ല്ല: ല​ഭി​ച്ച അ​റി​വും അ​നു​ഭ​വ​വും അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കു വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ. മാ​ർ​ത്തോ​മ്മ സ്കൂ​ൾ​സ് റി​ട്ട​യേ​ഡ് ടീ​ച്ചേ​ഴ്സ് ഫെ​ലോ​ഷി​പ്പി​ന്‍റെ മു​പ്പ​താം സം​സ്ഥാ​ന​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​സി​ഡ​ന്‍റ് കെ.​എം. ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ർ​ത്തോ​മ്മാ സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ, ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി എ.​വി. ജോ​ർ​ജ്, ട്ര​ഷ​റാ​ർ തോ​മ​സ് ഏ​ബ്ര​ഹാം, ജോ​ർ​ജ് ഫി​ലി​പ്പ്, പി. ​ബാ​ബു​ക്കു​ട്ടി, കെ.​ജി. തോ​മ​സ്, എം.​സി. ജോ​ൺ​സ​ൺ, പി.​കെ. തോ​മ​സ്, ജോ​ൺ കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 80 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച അ​ധ്യാ​പ​ക​രെ​യും അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ അ​ധ്യാ​പ​ക​രെ​യും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എം. ഫി​ലി​പ്പ് പ​ത്ത​നം​തി​ട്ട - പ്ര​സി​ഡ​ന്‍റ്, എ.​വി. ജോ​ർ​ജ് തി​രു​വ​ല്ല - സെ​ക്ര​ട്ട​റി, സ​ജി ജോ​ൺ കൊ​ട്ടാ​ര​ക്ക​ര - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.