ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും "ടേ​ക്ക് എ ​ബ്രേ​ക്ക് ’ ആ​യി​ല്ല
Thursday, May 19, 2022 10:34 PM IST
കോ​ഴ​ഞ്ചേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ 12 ഇ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ടം (വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം) ഇ​തേ​വ​രെ തു​റ​ക്കാ​നാ​യി​ല്ല. വ​നി​താ യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​വും ശൗ‌​ചാ​ല​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​മാ​ണ് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്.

ഒ​രു മാ​സം മു​ന്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. തി​ര​ക്കേ​റി​യ തി​രു​വ​ല്ല-​കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യ്ക്ക​രി​കി​ൽ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​ണ് നി​ർ​ദി​ഷ്ഠ ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ട​മു​ള്ള​ത്.

കെ​ട്ടി​ട​ത്തി​ലേ​ക്ക് ജ​ല​അ​ഥോ​റി​റ്റി ശു​ദ്ധ​ജ​ല ക​ണ​ക്‌​ഷ​ൻ ന​ൽ​കാ​ത്ത​താ​ണ് തു​റ​ക്കാ​ത്ത​തി​നു പി​ന്നി​ലെ കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ടാ​ങ്കി​ൽ താ​ത്കാ​ലി​ക​മാ​യി വെ​ള്ള​മെ​ത്തി​ച്ചാ​ണ് ഉ​ദ്ഘാ​ട​ന ദി​വ​സം സം​ഘാ​ട​ക​ർ പി​ടി​ച്ചു​നി​ന്ന​ത്. അ​തു തീ​ർ​ന്ന​പ്പോ​ൾ കെ​ട്ടി​ട​വും അ​ന്നു​ത​ന്നെ പൂ​ട്ടേ​ണ്ടി വ​ന്നു. ഇ​തോ​ടു ചേ​ർ​ന്ന് കോ​ഫി ഷോ​പ്പ് തു​ട​ങ്ങാ​ൻ ക​രാ​റെ​ടു​ത്ത​യാ​ളും വെ​ള്ള​മി​ല്ലാ​ത്ത​തു കാ​ര​ണം വ​ല​യു​ക​യാ​ണ്. 19.65 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​യ​ത്.

ശൗ​ചാ​ല​യ​ത്തി​ൽ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​തെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ സാ​ഹ​ച​ര്യം പ​ഞ്ചാ​യ​ത്തി​നും വി​ശ​ദീ​ക​രി​ക്കാ​നാ​കു​ന്നി​ല്ല. പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ നി​ശ്ചി​ത സ​മ​യ​പ​രി​ധി​യി​ൽ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു​വെ​ന്ന​ല്ലാ​തെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട ബാ​ധ്യ​ത ആ​ർ​ക്കാ​ണെ​ന്ന​ത് ച​ർ​ച്ച​യാ​കു​ക​യാ​ണ്.