ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​ന്‍ അ​വ​ഗ​ണ​ന​യി​ല്‍
Thursday, May 19, 2022 10:34 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​ന്‍ അ​വ​ഗ​ണ​യി​ല്‍. പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, എട്ട്, ഒ​മ്പ​ത് വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നും ബ​സ് സ്റ്റാ​ന്‍​ഡും പ​ബ്ലി​ക് മാ​ര്‍​ക്ക​റ്റും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യി​ലാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​കള്‍.
ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​മി​ച്ച വെ​യ്റ്റിം​ഗ് ഷെ​ഡ്, ര​ണ്ട് ശൗ​ചാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്കാ​തെ രോ​ഗ​ങ്ങ​ള്‍ പ​ര​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി. ശൗ​ചാ​ല​യ​ങ്ങ​ള്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യു​മാ​ണ്. യാ​ത്ര​ക്കാ​ര്‍​ക്കും വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്കും ഇ​ത് ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്നി​ല്ല.
ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ ശേ​ഖ​ര​ണ സം​വി​ധാ​ന​വും തി​രി​ഞ്ഞു നോ​ക്കാ​നാ​ളി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്ത​ങ്ങ​ള്‍ മൂ​ലം മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ക​ണ്ടി​ല്ല​ന്നു ന​ടി​ക്കു​ന്നു.
ശ​നി​യാ​ഴ്ച ന​ട​ത്തി​വ​ന്നി​രു​ന്ന ച​ന്ത​യും നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്. മാ​ര്‍​ക്ക​റ്റി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കൃ​ഷി​ഭ​വ​ന്‍ പ​ച്ച​ക്ക​റി, പ​ഴം സ്റ്റാ​ളും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.
കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ള്‍ പ​ല​തും ന​ല്ല​നി​ല​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ലെന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാതി.