കെ-​റെ​യി​ല്‍ സി​പി​എ​മ്മി​ന്‍റെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ്: ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, May 19, 2022 10:34 PM IST
തി​രു​വ​ല്ല: കെ-​റെയി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ സിപി​എം കേ​ര​ള​ത്തി​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്നു മു​ന്‍ പ്ര​തി​പ​ക്ഷ നേതാ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എംഎ​ല്‍​എ. കെ-​റെ​യി​ല്‍ വി​രു​ദ്ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യ​മ​വി​രു​ദ്ധ​മാ​യാ​ണു ജ​ന​ങ്ങ​ളു​ടെ ഭൂ​മി​യി​ല്‍ കു​റ്റി​യി​ട്ട​ത്. ഇ​തി​നെ ചെ​റു​ത്ത​വ​ര്‍​ക്കെ​തി​രേ എ​ടു​ത്ത എ​ല്ലാ കേ​സു​ക​ളും സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. കു​റ്റി​യു​ണ്ടാ​ക്കി​യ ക​മ്പ​നി​ക്ക് കാ​ശ് കൊ​ടു​ത്തി​ട്ടി​ല്ല. കു​റ്റി​യി​ടാ​ന്‍ പോ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ളം ന​ല്‍​കി​യി​ട്ടി​ല്ല. ക​ട​ത്തി​ല്‍ മു​ങ്ങിനി​ല്‍​ക്കു​ന്ന കേ​ര​ള​ത്തെ വീ​ണ്ടും സ​ര്‍​ക്കാ​ര്‍ ക​ട​മെ​ടു​ത്തു ത​ക​ര്‍​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി എക്സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഫി​ലി​പ്പ് എ​ന്‍. തോ​മ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, വി​ജ​യ​കു​മാ​ര്‍ മ​ണി​പ്പു​ഴ, ഡോ. ​സൈ​മ​ണ്‍ ജോ​ണ്‍, അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്ദു ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.