മു​ട്ടു​മ​ൺ - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡ് ന​വീ​ക​ര​ണം; ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി
Friday, May 20, 2022 11:03 PM IST
കോ​ഴ​ഞ്ചേ​രി: ആ​റ​ൻ​മു​ള, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലു​ടെ ക​ട​ന്നു പോ​കു​ന്ന മു​ട്ടു​മ​ൺ - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തി​നേ തു​ട​ർ​ന്ന് ക​ള​ക്ട​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും റോ​ഡി​ന്‍റെ സ്ഥി​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി പ്ലാ​ച്ചേ​രി നി​വേ​ദ​നം ന​ൽ​കി. 5.5 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചി​ട്ട് പ​ത്തു​മാ​സം ക​ഴി​ഞ്ഞു. ജ​ല അ​ഥോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ലു​ള്ള ധാ​ര​ണ ഇ​ല്ലാ​യ്മ​യും ത​ർ​ക്ക​വു​മാ​ണ് ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. വേ​ന​ൽ​മ​ഴ കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ
കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്കു​ക​യാ​ണ്.
സ്കൂ​ൾ വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ഉ​ള്ള​പ്പോ​ഴും റോ​ഡി​ന്‍റെ ന​വീ​ക​ര​ണം എ​ന്നു പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന​തി​ൽ നി​ശ്ച​യ​മി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ഉ​ണ്ണി പ്ലാ​ച്ചേ​രി പ​റ​ഞ്ഞു.