പത്തനംതിട്ട: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വർഷിക ദിനം യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ ആഹ്വാനമനുസരിച്ച് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിനാശത്തിന്റെ ഒരു വർഷം എന്ന മുദ്രാവാക്യവുമായി സായാഹ്ന സത്യഗ്രഹവും ധർണയും നടത്തി.
നിയോജക മണ്ഡലം, മണ്ഡലം തലങ്ങളിൽ നടന്ന ധർണ യുഡിഎഫ് നേതാക്കൾ ഉദ്ഘാടനം ചെയ്തു.
തിരുവല്ലയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ.കുര്യൻ, പെരിങ്ങരയിൽ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, അടൂരിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കടപ്രയിൽ എൻ. ഷൈലാജ്, പത്തനംതിട്ടയിൽ പി. മോഹൻരാജ്, കോഴഞ്ചേരിയിൽ വിക്ടർ ടി. തോമസ്, അടൂരിൽ പ്രഫ.ഡി.കെ. ജോൺ, കോയിപ്രത്ത് മാലേത്ത് സരളാദേവി, ആറന്മുളയിൽ കെ.ശിവദാസൻ നായർ, ഇരവിപേരൂരിൽ ജോർജ് മാമ്മൻ കൊണ്ടൂർ, റാന്നിയിൽ റിങ്കു ചെറിയാൻ, നാരങ്ങാനത്ത് എം. ഷംസുദ്ദീൻ, പത്തനംതിട്ട ഈസ്റ്റിൽ ടി.എം. ഹമീദ്, കൈപ്പട്ടൂരിൽ സാമുവൽ കിഴക്കുപുറം, പഴകുളത്ത് തോപ്പിൽ ഗോപകുമാർ, ഇലന്തൂരിൽ എ. സുരേഷ് കുമാർ, കലഞ്ഞൂരിൽ ബാബു ജോർജ്, കോന്നിയിൽ മാത്യു കുളത്തുങ്കൽ, തെള്ളിയൂരിൽ ജോർജ് വർഗീസ്, നെടുമ്പ്രം വർഗീസ് മാമ്മൻ, പുല്ലാട് അനീഷ് വിക്കണ്ണാമല, ചിറ്റാറിൽ റോബിൻ പീറ്റർ, മല്ലപ്പള്ളിയിൽ കുഞ്ഞുകോശി പോൾ എന്നിവർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.