പെ​ൻ​ഷ​ൻ​കാ​രു​ടെ ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം
Saturday, May 21, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ​കാ​രു​ടെ ഡി​എ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ് കൊ​ച്ചു​പ​റ​ന്പി​ൽ. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സ്‌​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) ജി​ല്ലാ ധ​ർ​ണ സി​വി​ൽ സ്റ്റേ​ഷ​നു​ മു​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജി​ലി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വഹി​ച്ചു. എ. ​സു​രേ​ഷ്കു​മാ​ർ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, കെ. ​ജ​യ​വ​ർ​മ, ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.