ജി​ല്ലാ​ത​ല വാ​യ​നാ​മ​ത്സ​രം ഇ​ന്ന്
Saturday, May 21, 2022 11:19 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ൽ ജി​ല്ലാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ വായ​നാ​മ​ത്സ​ര​ത്തി​ന്‍റെ​യും യു​പി വാ​യ​നാ​മ​ത്സ​ര​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല മ​ത്സ​രം ഇ​ന്നു രാ​വി​ലെ 11നു ​പ​ത്ത​നം​തി​ട്ട കോ-​ഓപ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ ന​ട​ക്കും.

താ​ലൂ​ക്കു​ത​ല വാ​യ​നാ​മ​ത്സ​ര​ത്തി​ൽ ആ​ദ്യ പ​ത്തു സ്ഥാ​നം നേ​ടി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണു ജി​ല്ലാ​ത​ല മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​യ​ന​യു​ടെ ലോ​ക​ത്തി​ലേ​ക്കു സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ക​യാ​ണു വാ​യ​നാ​മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്നു ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​ജി. ആ​ന​ന്ദ​ൻ അ​റി​യി​ച്ചു .