എ​ത്തും​പി​ടി​യും കി​ട്ടാ​തെ കർ​ഷ​ക​ർ
Sunday, May 22, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: കാ​ലാ​വ​സ്ഥ​യി​ലെ അ​പ്ര​തീ​ക്ഷി​ത ത​കി​ടം മ​റി​ച്ചി​ലു​ക​ൾ കൃ​ഷി​യെ ത​ക​ർ​ത്തെ​റി​യു​ന്ന​തു ക​ണ്ടു നെ​ഞ്ചു ത​ക​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ, പ്ര​ത്യേ​കി​ച്ച് നെ​ൽ​ക​ർ​ഷ​ക​ർ. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ തീ​ഷ്ണ​ത ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​വ​ർ എ​ന്താ​ണ് ഇ​തി​നു​ള്ള പ്ര​തി​വി​ധി​യെ​ന്നു ചോ​ദി​ക്കു​ന്പോ​ൾ ആ​ർ​ക്കും മ​റു​പ​ടി​യി​ല്ല. പ്ര​ള​യ​വും വേ​ന​ൽ​മ​ഴ​യും കൂ​ടാ​തെ ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള മ​ഴ​യും കൂ​ടി ത​ക​ർ​ത്തു പെ​യ്ത​തോ​ടെ നെ​ൽ​കൃ​ഷി ത​ക​ർ​ന്ന​ടി​ഞ്ഞു.

ന​ട​ന്ന​ത് ഇ​ങ്ങ​നെ

2021 മേ​യ് മ​ധ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​ള​യ​കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​ത് ന​വം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്. ഇ​തി​നി​ടെ​യി​ലെ ചെ​റി​യ ഇ​ട​വേ​ള​ക​ളി​ല്‍ ജി​ല്ല​യി​ലെ ചി​ല പാ​ട​ങ്ങ​ളി​ല്‍ വി​ത​യും കൊ​യ്ത്തു​മൊ​ക്കെ ന​ട​ന്നു. ന​ഷ്ട​ങ്ങ​ള്‍ സ​ഹി​ച്ചാ​ണെ​ന്നു മാ​ത്രം.

ഡി​സം​ബ​റി​ലാ​ണ് അ​ടു​ത്ത ഒ​രു കൃ​ഷി​യു​ടെ സാ​ധ്യ​ത ക​ര്‍​ഷ​ക​ര്‍ ആ​ലോ​ചി​ച്ചു തു​ട​ങ്ങി​യ​ത്. കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന്‍റെ ചൂ​ട​റി​ഞ്ഞ ക​ര്‍​ഷ​ക​രി​ല്‍ ന​ല്ലൊ​രു പ​ങ്കും ര​ണ്ടാം കൃ​ഷി​ക്കു താ​ത്പ​ര്യം കാ​ട്ടി​യി​ല്ല. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ത​രി​ശു​ര​ഹി​ത കൃ​ഷി​യും സ​ബ​സ്ഡി​ക​ളു​മൊ​ക്കെ പ്രോ​ത്സാ​ഹി​പ്പി​ച്ചു ക​ര്‍​ഷ​ക​രെ രം​ഗ​ത്തി​റ​ക്കി. ജി​ല്ല​യു​ടെ നെ​ല്ല​റ​യാ​യ അ​പ്പ​ര്‍​കു​ട്ട​നാ​ട​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്.

4.39 കോ​ടി​ ന​ഷ്ടം

മാ​ര്‍​ച്ച് അ​വ​സാ​നി​ച്ച​തോ​ടെ നെ​ല്ല് വി​ള​വെ​ടു​ക്കു​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ഴ നാ​ശം വി​ത​ച്ചു.
വ​ന്‍ ന​ഷ്ട​മാ​ണ് പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കു​മു​ണ്ടാ​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ള്‍ അ​ടു​ത്ത മ​ഴ​യി​ല്‍ നെ​ല്ല് കു​തി​ര്‍​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 4.39 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് നെ​ല്‍​കൃ​ഷി​ക്കു ജി​ല്ല​യി​ലു​ണ്ടാ​യ​ത്. 325.52 ഹെ​ക്ട​റി​ലാ​യി 787 ക​ര്‍​ഷ​ക​ര്‍​ക്കു ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ഏ​പ്രി​ലി​ല്‍ ആ​ദ്യ ര​ണ്ടാ​ഴ്ച​ക​ളി​ല്‍ 1124.80 ഹെ​ക്ട​റി​ലാ​ണ് നെ​ല്‍​കൃ​ഷി​ക്കു നാ​ശ​മു​ണ്ടാ​യ​ത്. 1164 ക​ര്‍​ഷ​ക​ര്‍​ക്കു നേ​രി​ട്ടു ന​ഷ്ട​മു​ണ്ടാ​യി. 16.87 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ന​ഷ്ടം കൂ​ടു​ത​ൽ പ​ന്ത​ളം,
തി​രു​വ​ല്ല ബ്ലോ​ക്കു​ക​ളി​ല്‍

പ​ത്ത​നം​തി​ട്ട​യി​ൽ നെ​ല്‍​കൃ​ഷി​ക്ക് ഏ​റ്റ​വു​മ​ധി​കം നാ​ശം നേ​രി​ട്ട​തു പ​ന്ത​ളം, തി​രു​വ​ല്ല ബ്ലോ​ക്കു​ക​ളാ​ണ്. തി​രു​വ​ല്ല​യി​ല്‍ ക​ട​പ്ര, കു​റ്റൂ​ര്‍, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലു​മാ​യി 1.84 കോ​ടി​രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് മേ​യി​ല്‍ മാ​ത്രം ഉ​ണ്ടാ​യ​ത്. വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 200 ഏ​ക്ക​റി​ല​ധി​കം നെ​ല്ല് വി​ള​വെ​ടു​ക്കാ​നു​ണ്ട്. കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​ന്‍റെ ക​ണ​ക്ക് എ​ത്തി​യി​ട്ടു​മി​ല്ല.

പ​ന്ത​ളം ബ്ലോ​ക്കി​ല്‍ പ​ന്ത​ളം തെ​ക്കേ​ക്ക​ര, തോ​ന്ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളാ​യി 1.45 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ വാ​ള​ക​ത്തി​നാ​ല്‍ പു​ഞ്ച​യി​ലും ക​രി​ങ്ങാ​ലി പാ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ വൈ​ക്ക​മൂ​ല ഭാ​ഗ​ത്തും ഇ​പ്പോ​ഴും നെ​ല്ല് വെ​ള്ള​ത്തി​ലാ​ണ്.

വെ​ള്ള​ത്തി​ല്‍​നി​ന്നു കൊ​യ്‌​തെ​ടു​ക്കാ​നാ​യാ​ൽ നെ​ല്ല് ഉ​ണ​ക്കി വേ​ണം വി​ല്‍​ക്കാ​ന്‍. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ അ​തും ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല.