ഓ​ട്ടോ​യും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Sunday, May 22, 2022 10:45 PM IST
എ​രു​മേ​ലി: തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട​ത്ത് വീ​ണ്ടും അ​പ​ക​ടം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ എ​രു​മേ​ലി റാ​ന്നി റോ​ഡി​ൽ പ്ലാ​ച്ചേ​രി​ക്കും മു​ക്ക​ട​യ്ക്കും മ​ധ്യേ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും അ​പ​ക​ട​മു​ണ്ടാ​യ​ത്. മി​നി ബ​സും ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച കോ​രു​ത്തോ​ട് പ​ന​യ്ക്ക​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി, ഷി​ജോ എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ണ്ണി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഷി​ജോ​യെ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. വി​വാ​ഹ ഓ​ട്ടം ക​ഴി​ഞ്ഞ് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക്‌ പോ​വു​ക​യാ​യി​രു​ന്ന മി​നി ട്രാ​വ​ല​ർ ബ​സും എ​തി​രേ മു​ക്ക​ട​യി​ലേ​ക്ക്‌ വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മ​ണി​മ​ല പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ ഭാ​ഗ​ത്ത് കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ് യു​വാ​വാ​യ ഡ്രൈ​വ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെടെ​യു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.