മൈ​ല​പ്ര ബാ​ങ്ക്: യാ​ഥാ​ര്‍​ഥ്യം തു​റ​ന്നു പ​റ​യാ​ന്‍ പ്ര​സി​ഡ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്ന്
Sunday, May 22, 2022 10:47 PM IST
മൈ​ല​പ്ര: മൈ​ല​പ്ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യം ജ​ന​ങ്ങ​ളോ​ടു തു​റ​ന്നു​പ​റ​യാ​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്ന് മു​ന്‍ ഭ​ര​ണ​സ​മി​തി​യം​ഗം ഗീ​വ​ര്‍​ഗീ​സ് ത​റ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ങ്കി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും മ​ട്ടി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​തി​ക​രി​ക്കു​ന്ന​തു സ​ഹ​കാ​രി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. ബാ​ങ്കി​നെ ത​ക​ര്‍​ക്കാ​ന്‍ ചി​ല ജീ​വ​ന​ക്കാ​രും മു​ന്‍ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ചു മാ​പ്പു​പ​റ​യാ​ന്‍ പ്ര​സി​ഡ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും ഗീ​വ​ര്‍​ഗീ​സ് ത​റ​യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ബാ​ങ്കി​ല്‍ ക്ര​മ​വി​രു​ദ്ധ​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചു നി​ര​വ​ധി വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​ല്ലാം മ​റു​പ​ടി പ​റ​യാ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.