27ന് ​മൈ​ല​പ്ര​യി​ൽ ബി​ജെ​പി ഹ​ർ​ത്താ​ൽ
Monday, May 23, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 27ന് ​പ​ഞ്ചാ​യ​ത്തി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തു​മെ​ന്ന് ബി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ബാ​ങ്ക് സെ​ക്ര​ട്ട​റി​യും മ​റ്റ് ചി​ല ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് 100 കോ​ടി​യി​ല​ധി​കം തു​ക​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ലാ​ണ് ഹ​ർ​ത്താ​ൽ.
കോ​ൺ​ഗ്ര​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും നേ​താ​ക്ക​ൾ​ക്ക് അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. പാ​ല മീ​ന​ച്ചി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നാ​ലു​കോ​ടി​യോ​ളം രൂ​പ വാ​യ്പ കൊ​ടു​ത്ത​തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​ള്ള പ​ങ്കും അ​ന്വേ​ഷി​ക്ക​ണം.
അ​മൃ​ത ഗോ​ത​മ്പ് ഫാ​ക്ട​റി സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. ഫാ​ക്ട​റി​യു​ടെ പ​ണം ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി​യ ഇ​ന​ത്തി​ലും ഗോ​ത​മ്പ് ചാ​ക്ക് വി​റ്റ​തി​ലും ഉ​ണ്ടാ​യ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണം. ഫാ​ക്ട​റി​യി​ലെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു. സെ​ക്ര​ട്ട​റി​യു​ടെ സ്വ​ത്തു​സം​ബ​ന്ധി​ച്ചും ബാ​ങ്കി​ൽ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ര​ണം. സ​ത്യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ചി​ല ജീ​വ​ന​ക്കാ​രെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു വി​ട്ടി​രു​ന്നു. ഈ ​ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്ക​ണം. നേ​ര​ത്തെ അ​മൃ​താ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 17 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​രു ജീ​വ​ന​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വും അ​ന്വേ​ഷി​ക്ക​ണം.
ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ദാ​ന​ന്ദ​ൻ നാ​യ​ർ, സ​മ​ര​സ​മി​തി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജ​യ​ക്യ​ഷ്ണ​ൻ മൈ​ല​പ്ര, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ഭി​ലാ​ഷ്, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ എ​സ്. പ​ണി​ക്ക​ർ, ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ ട്ര​ഷ​റ​ർ എം.​എ​സ്. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.