അടിമുടി മാറാൻ‌ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ്
Thursday, May 26, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ​മ​ർ​പ്പി​ച്ച മ​ണ്ണ് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ന് ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. യാ​ർ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കി പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് കൗ​ൺ​സി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ മൊ​ത്തം 112 ക​ട​മു​റി​ക​ളി​ൽ 32 ക​ട​മു​റി​ക​ളും നി​ല​വി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് മു​ക​ളി​ല​ത്തെ നി​ല​യി​ലെ ഭൂ​രി​ഭാ​ഗം മു​റി​ക​ളും ഒ​ഴി​ഞ്ഞു കി​ട​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് കൗ​ൺ​സി​ൽ വി​ല​യി​രു​ത്തു​ന്ന​ത്. മു​ക​ൾ നി​ല​യി​ലെ ക​ട​മു​റി​ക​ൾ​ക്ക് ര​ണ്ട് വ​ശ​ത്തു​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ര​പ്പ​റ്റ് ക​ട​മു​റി​ക​ളു​ടെ ദ​ർ​ശ​നം മ​റ​യ്ക്കു​ന്ന നി​ല​യി​ലാ​ണ്. കൂ​ടാ​തെ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തു നി​ന്നും മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ളു​മി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്ക് പോ​കാ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ട​മു​റി​ക​ൾ ലേ​ല​ത്തി​ൽ പോ​കാ​ത്ത​തു​മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ന് ഉ​ണ്ടാ​യ​ത്. ഒ​ന്നാം നി​ല​യി​ലെ പാ​ര​പ്പ​റ്റു​ക​ൾ ഒ​ഴി​വാ​ക്കാ​നും മു​ൻ​വ​ശ​ത്തു നി​ന്നും കൂ​ടു​ത​ൽ പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ൾ ന​ൽ​കാ​നു​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി സാ​യാ​ഹ്ന വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വി​ശാ​ല​മാ​യ ഭാ​ഗം പാ​ർ​ക്കിം​ഗി​നാ​യി ക്ര​മീ​ക​രി​ക്കും.

ന​ഗ​ര​സ​ഭാ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​ക്കി പ്ര​ത്യേ​ക സ്കീം ​ഏ​രി​യ ആ​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ രൂ​പ​രേ​ഖ ജി​ല്ലാ ടൗ​ൺ​പ്ലാ​നിം​ഗ് വി​ഭാ​ഗം ത​യാ​റാ​ക്കും. ജി​ല്ലാ ടൗ​ൺ​പ്ലാ​നിം​ഗ് ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​വ​ശ്യ​മെ​ങ്കി​ൽ വി​ദ​ഗ്ധ സേ​വ​നം ഉ​റ​പ്പാ​ക്കും.

കെ​ട്ടി​ട​ത്തി​ന്‍റെ സ്കെ​ച്ച് ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗം സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എ​സ്. ഷെ​മീ​ർ, ജെ​റി അ​ല​ക്സ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി.​കെ. അ​നീ​ഷ്, ടൗ​ൺ പ്ലാ​ന​ർ ജി. ​അ​രു​ൺ, അ​സി​സ്റ്റ​ന്‍റ് ടൗ​ൺ പ്ലാ​ന​ർ വി​നീ​ത്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷെ​ർ​ളാ ബീ​ഗം, എ​ൻ​ജി​നി​യ​ർ എ​സ്. സു​ധീ​ർ രാ​ജ് എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.