ഇ​ന്നോ​വ കാ​റു​മാ​യി ഇ​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ർ മ​രി​ച്ചു
Friday, May 27, 2022 10:31 PM IST
കോ​ഴ​ഞ്ചേ​രി: ഇ​ന്നോ​വ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. പു​ന​ലൂ​ർ ഇ​ട​മ​ൺ ഉ​റു​കു​ന്ന് മേ​രി​വി​ലാ​സ​ത്തി​ൽ ബെ​ന​ൻ​സ് ഡേ​വി​ഡ് (43), ക​ട്ട​പ്പ​ന തോ​പ്രാം​കു​ടി ച​രു​വി​ള​യി​ൽ ജ​യിം​സ് (പ്ര​സ​ന്ന​ൻ-49) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല ജം​ഗ്ഷ​നു സ​മീ​പം എം​കെ റോ​ഡി​ൽ ആ​റ​ന്മു​ള പു​ന്നം​തോ​ട്ടം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഇ​ന്നോ​വ കാ​റി​ലി​ടി​ച്ചാ​ണ് മ​ര​ണം. ബെ​ന​ൻ​സാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.