ക​ക്കാ​ട് ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ൻ ഉ​ദ്ഘാ​ട​നം നാ​ളെ
Friday, May 27, 2022 10:41 PM IST
സീ​ത​ത്തോ​ട്: ക​ക്കാ​ട് ഡാം ​ഡാം സേ​ഫ്റ്റി ഡി​വി​ഷ​ന്‍റെ​യും കൊ​ച്ചു​പ​മ്പ ഡാം ​സേ​ഫ്റ്റി സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 30ന്. ​
ഡാം റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ആ​ന്‍​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ട് (ഡി​ആ​ര്‍​ഐ​പി)​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി നി​ര്‍​മി​ച്ച ക​ക്കാ​ട് ഡാം ​ഡാം സേ​ഫ്റ്റി ഡി​വി​ഷ​ന്‍റെ​യും അ​നു​ബ​ന്ധ ഫീ​ല്‍​ഡ് ഓ​ഫീ​സാ​യ കൊ​ച്ചു​പ​മ്പ ഡാം ​സേ​ഫ്റ്റി സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സീ​ത​ത്തോ​ട് ശ്രീ​നാ​രാ​യ​ണ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ക്കും.
കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ര്‍, ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി. ​മു​രു​ക​ദാ​സ്, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സീ​ത​ത്തോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡാം ​സേ​ഫ്റ്റി ഡി​വി​ഷ​ന്‍ ഓ​ഫീ​സ് പ​ദ്ധ​തി​യു​ടെ തു​ട​ക്ക​കാ​ല​ത്ത് നി​ര്‍​മി​ച്ച താ​ത്കാ​ലി​ക കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ക​ലാ​ജാ​ഥ പ​ര്യ​ട​നം ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പും കു​ടും​ബ​ശ്രീ രം​ഗ​ശ്രീ തി​യേ​റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ലാ​ജാ​ഥ​യു​ടെ പ​ര്യ​ട​നം ഇ​ന്ന് ജി​ല്ല​യി​ല്‍ പൂ​ര്‍​ത്തി​യാ​കും.