ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്: മു​ഖ്യ​മ​ന്ത്രി​യുടെ പ​ങ്ക് അന്വേഷിക്കണമെന്ന്
Sunday, June 19, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന ചെ​ങ്ങ​റ പ​ട്ട​യ ഉ​ട​മ​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ലീ​വേ​ഴ്‌​സ് ച​ർ​ച്ച് നി​യ​മ വി​രു​ദ്ധ​മാ​യി കൈ​വ​ശം വച്ചു​വ​രു​ന്ന​തും, ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​രി​ൽ പ​ണം ന​ൽ​കി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച 2264 ഏ​ക്ക​ർ വ​രു​ന്ന ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന്‍റെ കൈ​മാ​റ്റ​ത്തി​നു പി​ന്നി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും ബ​ന്ധം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കൊ​യ്യോ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​കെ. കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ടി. രാ​ജ​പ്പ​ൻ, സ​രോ​ജി​നി വാ​ലു​ങ്ക​ൽ, രാ​ജേ​ന്ദ്ര​ൻ ചെ​ങ്ങ​റ, ഇ. ​പ്ര​സാ​ദ്, ല​ക്ഷ്മി രാ​ജ​ൻ, വി.​കെ. സോ​മ​ൻ അ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.