ധ​ർ​ണ ന​ട​ത്തി
Sunday, June 19, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി. എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ട​തുമു​ന്ന​ണി ഭ​ര​ണം ന​ട​ത്തു​മ്പോ​ൾ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​എ​സ്ആ​ർ​ടി​സി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ഓ​രോ മാ​സ​വും ശ​മ്പ​ള​ത്തി​നാ​യി സ​മ​രം ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് മു​ന്ന​ണി​ക്കും സ​ർ​ക്കാ​രി​നും നാ​ണ​ക്കേ​ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ഞ്ജ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ആ​ർ. ബി​ജു, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഷു​ക്കൂ​ർ, ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​അ​ഖി​ൽ, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സാ​ബു ക​ണ്ണ​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.