ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള, ഏ​കാ​രോ​ഗ്യം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, June 23, 2022 10:36 PM IST
ഇ​ല​ന്തൂ​ർ: സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള​യ്ക്ക് ജി​ല്ല​യി​ല്‍ നാ​ളെ തു​ട​ക്ക​മാ​കും.

ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള​യു​ടെ​യും ഏ​കാ​രോ​ഗ്യം പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി മാ​ര്‍​ത്തോ​മ്മ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 25നു ​രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. ആ​രോ​ഗ്യ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി രാ​വി​ലെ 8.15ന് ​കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര​റാ​ലി​യു​ടെ ഫ്ളാ​ഗ്ഓ​ഫ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും. ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​ത കു​മാ​രി യോ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.