മ​ല്ല​പ്പ​ള്ളി​ക്കു പി​ന്നാ​ലെ അ​ടൂ​ർ കാ​ർ​ഷി​ക ബാ​ങ്കി​ലും ! യു​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ സി​പി​എ​മ്മി​ന് ഭ​ര​ണ സ​മി​തി അം​ഗ​ത്വം
Thursday, June 23, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ലി​ൽ നി​ന്ന് ഒ​രാ​ളെ ഒ​ഴി​വാ​ക്കി സി​പി​എം അം​ഗ​ത്തെ ഉ​ൾ​ക്കൊ​ള്ളി​ച്ച ന​ട​പ​ടി​യേ തു​ട​ർ​ന്നു​ള്ള വി​വാ​ദം തു​ട​രു​ന്ന​തി​നി​ടെ അ​ടൂ​രി​ലും സ​മാ​ന സാ​ഹ​ച​ര്യം.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ അ​ട്ടി​മ​റി​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ചി​ല നീ​ക്കു​പോ​ക്കു​ക​ൾ വേ​ണ​മെ​ന്നു​മാ​ണ് യു​ഡി​എ​ഫ് പാ​ന​ലി​നു നേ​തൃ​ത്വം ന​ല്കു​ന്ന​വ​രു​ടെ വാ​ദം. എ​ന്നാ​ൽ ഡി​സി​സി ഇ​തി​നെ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് മ​ല്ല​പ്പ​ള്ളി​യി​ൽ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പി​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തി​നെ​യും മ​റി​ക​ട​ന്ന് മ​ല്ല​പ്പ​ള്ളി കാ​ർ​ഷി​ക​ബാ​ങ്കി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.അ​ടൂ​രി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഭ​ര​ണ​ത്തി​ല്‍ തു​ട​രാ​ന്‍ വേ​ണ്ടി ന​ട​ത്തി​യ നാ​ട​ക​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു വ​ന്നു.

കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്കി​ല്‍ ഇ​തു​വ​രെ ഭ​ര​ണം ന​ട​ത്തി​യ​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യ്ക്കാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ഴു​വ​ന്‍ സീ​റ്റി​ലും ഇ​വ​രാ​ണ് എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ക്കു​റി ആ​കെ​യു​ള്ള 13 സീ​റ്റി​ല്‍ 11 എ​ണ്ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​പ്പോ​ള്‍ ര​ണ്ടി​ട​ത്ത് സി​പി​എ​മ്മി​ന് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ വ​ഴി​യൊ​രു​ക്കി. കോ​ൺ​ഗ്ര​സ് നേ​താ​വ് ഏ​ഴം​കു​ളം അ​ജു​വാ​ണ് പാ​ന​ലി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ബാ​ങ്കി​ലെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​നെ​തി​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന​ട​ക്കം പ​രാ​തി ന​ൽ​കു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.