കോ​മ​ള​ത്തെ യാ​ത്രാ​ദു​രി​തം: ജ​ന​കീ​യ​വേ​ദി സ​ത്യ​ഗ്ര​ഹം ഇ​ന്നു മു​ത​ൽ
Thursday, June 23, 2022 10:38 PM IST
വെ​ണ്ണി​ക്കു​ളം: കോ​മ​ളം പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യോ​ടെ ഒ​രു പ്ര​ദേ​ശ​ത്തി​നു​ണ്ടാ​യ ദു​രി​ത​ങ്ങ​ൾ​ക്കു നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ​സ​മി​തി ഇ​ന്നു മു​ത​ൽ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങും.

കോ​മ​ള​ത്ത് താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ച് ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​യ്ക്കും സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ വേ​ദി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ക​ള​യ​ച്ചി​രു​ന്നു. ഇ​ന്ന​ലെ ക​രി​ദി​നാ​ച​ര​ണ​വും ന​ട​ന്നു. ഇ​ന്നു മു​ത​ൽ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കും. പ്ര​ദേ​ശ​വാ​സി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ഇ​ന്ന് പു​രു​ഷ​ൻ​മാ​രും നാ​ളെ സ്ത്രീ​ക​ളു​മാ​ണ് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നാ​ണ് സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ മ​ണി​മ​ല​യാ​റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് അ​പ്രോ​ച്ച് റോ​ഡ് ന​ഷ്ട​മാ​യ കോ​മ​ളം പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും കാ​ൽ​ന​ട യാ​ത്ര​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടി തു​റ​ന്ന​തോ​ടെ ജ​ന​ത്തി​ന്‍റെ ദു​രി​തം ഏ​റി.