ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ വാ​യ​ന​ശാ​ല തു​റ​ന്നു
Friday, June 24, 2022 10:43 PM IST
തി​രു​വ​ല്ല: വാ​യ​നാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​മൂ​ല​പു​രം സി​എ​സ്ഐ വി​ദ്യാ​ല​യ​ത്തി​ൽ വാ​യ​ന​ശാ​ല തു​റ​ന്നു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് പ​ഴ​യി​ടം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ റീ​ന വ​ർ​ഗീ​സ് അ​ധ്യ​ക്ഷ വ​ഹി​ച്ചു.
സീ​നി​യ​ർ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ വ​ർ​ഗീ​സ് സി. ​തോ​മ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എം.​ആ​ർ. ശ്രീ​ജ അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. വാ​യ​നാ വാ​രാ​ച​ര​ണത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ളം ക്ല​ബ് ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി. ​ല​ക്ഷ്മി പ്രി​യ​യും ഹൈ​സ്കൂ​ൾ, യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ലോ​ന മ​ണി​യ​പ്പ​ൻ, എ​സ്. വൃ​ന്ദ (ഇ​രു​വ​രും ബ​ധി​ര വി​ദ്യാ​ല​യം) സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ബ​ർ​സാ​ർ ടോം ​ജെ. സ​ക്ക​റി​യ, ഹെ​ഡ്മി​സ്ട്ര​സ് സു​ഷ സൂ​സ​ൻ ജോ​ർ​ജ്, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി റോ​യ് വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ, സോ​ണി ഗ​ബ്രി​യേ​ൽ, അ​നി​ൽ പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.