തി​രു​വ​ല്ല​യെ റെ​യി​ൽ​വേ വീ​ണ്ടും വെ​ട്ടി; കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി​ക്കും സ്റ്റോ​പ്പി​ല്ല
Monday, June 27, 2022 10:38 PM IST
തി​രു​വ​ല്ല: ഇ​ര​ട്ട​പ്പാ​ത പൂ​ർ​ണ​മാ​യി ട്രെ​യി​നു​ക​ളു​ടെ വേ​ഗം വ​ർ​ധി​ച്ച​തി​നു പി​ന്നാ​ലെ തി​രു​വ​ല്ല​യ്ക്ക് ഇ​രു​ട്ട​ടി. രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പ് ഒ​ന്നൊ​ന്നാ​യി എ​ടു​ത്തു​മാ​റ്റു​ന്നു. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ൾ​ക്കു പി​ന്നാ​ലെ നി​ല​ന്പൂ​ർ - കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​നും (ട്രെ​യി​ൻ ന​ന്പ​ർ 16350) തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ് ഇ​ല്ലാ​താ​യി. ദി​വ​സേ​ന രാ​ത്രി 2.48ന് ​തി​രു​വ​ല്ല വ​ഴി ക​ട​ന്നു​പോ​കു​ന്ന ട്രെ​യി​നാ​ണി​ത്.
മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം (ട്രെ​യി​ൻ ന​ന്പ​ർ 16348), മ​ധു​ര - തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344) എ​ന്നി​വ​യു​ടെ തി​രു​വ​ല്ല സ്റ്റോ​പ്പ് നേ​ര​ത്തെ ത​ന്നെ എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു. ഈ ​ട്രെ​യി​നു​ക​ളു​ടെ വ​ട​ക്കോ​ട്ടു​ള്ള യാ​ത്ര​യി​ൽ തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ് നി​ല​നി​ർ​ത്തി​യി​ട്ടു​മു​ണ്ട്.
കോ​വി​ഡ് കാ​ല​ത്ത് ട്രെ​യി​നു​ക​ൾ സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളാ​ക്കി മാ​റ്റി​യ​തി​നു പി​ന്നാ​ലെ സ്റ്റോ​പ്പു​ക​ളി​ൽ ചി​ല പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​തും സ്റ്റോ​പ്പു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യി.
വ​ല​യു​ന്ന​ത് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ
പ്ര​തി​ദി​ന​മു​ള്ള മൂ​ന്ന് തീ​വ​ണ്ടി​ക​ളു​ടെ രാ​ത്രി​കാ​ല സ്റ്റോ​പ്പു​ക​ൾ എ​ടു​ത്തു ക​ള​ഞ്ഞ​തോ​ടെ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ട്രെ​യി​നു​ക​ൾ​ക്ക് തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന​താ​ണ്. രാ​ത്രി​കാ​ല യാ​ത്ര സൗ​ക​ര്യ​ത്തി​നാ​യി സ്റ്റോ​പ്പ് എ​ടു​ത്തു​ക​ള​ഞ്ഞ​തെ​ന്ന് റെ​യി​ൽ​വേ പ​റ​യു​ന്നു. എ​ന്നാ​ൽ കോ​ട്ട​യം വ​ഴി​യു​ള്ള ഇ​ര​ട്ട​പ്പാ​ത പൂ​ർ​ത്തി​യാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​ട്രെ​യി​നു​ക​ൾ ക്രോ​സിം​ഗി​നു​വേ​ണ്ടി പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഏ​റെ നേ​രെ പി​ടി​ച്ചി​ടേ​ണ്ടി​വ​രു​ന്ന​ത് ഒ​ഴി​വാ​യി. ഇ​തോ​ടെ ട്രെ​യി​നു​ക​ൾ​ക്ക് കൃ​ത്യ​ത പാ​ലി​ക്കു​ന്ന​തി​നു ത​ട​സ​മി​ല്ല.
മം​ഗ​ലാ​പു​രം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഷൊ​ർ​ണൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്കു വ​രു​ന്ന യാ​ത്ര​ക്കാ​ർ രാ​ത്രി​യി​ലെ മം​ഗ​ലാ​പു​ലം എ​ക്സ്പ്ര​സി​ൽ എ​ത്താ​റു​ള്ള​താ​ണ്. ഇ​ന്നി​പ്പോ​ൾ ഇ​വ​ർ ചെ​ങ്ങ​ന്നൂ​രി​ലോ കോ​ട്ട​യ​ത്തോ ഇ​റ​ങ്ങ​ണം. മ​ധു​ര, പാ​ല​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ അ​മൃ​ത എ​ക്സ്പ്ര​സി​ലും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​ർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ലും വ​രു​ന്പോ​ഴും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്.
നെ​ടു​ന്പാ​ശേ​രി​യി​ൽ
ഇ​റ​ങ്ങു​ന്ന​വ​രും
ആ​ർ​സി​സി​യി​ൽ
പോ​ക​ണ്ട​വ​രും
നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​ത്രി​യി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​രും ഈ ​ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കാ​റു​ള്ള​താ​ണ്.
ഇ​വ​യു​ടെ സ്റ്റോ​പ്പ് എ​ടു​ത്തു ക​ള​ഞ്ഞ​ത് പ​ല​രും അ​റി​യു​ന്ന​ത് ടി​ക്ക​റ്റെ​ടു​ക്കു​ന്പോ​ൾ മാ​ത്ര​മാ​കും. സ്റ്റോ​പ്പി​ല്ലെ​ന്ന​റി​യാ​തെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ കു​ടു​ങ്ങു​ക​യും ചെ​യ്യും. രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി തി​രു​വ​ല്ല​യി​ലെ​ത്തി ഈ ​ട്രെ​യി​നു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ചി​കി​ത്സാ​ർ​ഥം പോ​കു​ന്ന​വ​രും ഉ​ണ്ടാ​യി​രു​ന്നു. അ​തി​രാ​വി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തേ​ണ്ട​വ​ർ​ക്കും ഈ ​ട്രെ​യി​നു​ക​ൾ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. പു​ല​ർ​ച്ചെ 4.40നു​ള്ള ചെ​ന്നൈ - തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ​ഫാ​സ്റ്റ് മാ​ത്ര​മാ​ണ് നി​ല​വി​ൽ തി​രു​വ​ല്ല​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ആ​ദ്യ ട്രെ​യി​ൻ. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ മാ​ത്ര​മു​ള്ള​തും രാ​ത്രി​യി​ൽ തി​രു​വ​ല്ല ക​ട​ന്നു​പോ​കു​ന്ന​തു​മാ​യ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് നേ​ര​ത്തെ​ത​ന്നെ തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
ട്രെ​യി​നു​ക​ളു​ടെ നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്ക് എം​പി അ​ട​ക്ക​മു​ള്ള​വ​ർ ന​ല്കി​യ നി​വേ​ദ​ന​ങ്ങ​ൾ റെ​യി​ൽ​വേ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പി​ല്ലാ​ത്ത ട്രെ​യി​നു​ക​ൾ
=16344 മ​ധു​ര, പാ​ല​ക്കാ​ട് - തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ്
=16348 മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്
=16350 നി​ല​ന്പൂ​ർ റോ​ഡ് - കൊ​ച്ചു​വേ​ണ്ടി, രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്
=22653 തി​രു​വ​ന​ന്ത​പു​രം - നി​സാ​മു​ദീ​ൻ എ​ക്സ്പ്ര​സ് (വെ​ള്ളി)
=22654 നി​സാ​മു​ദീ​ൻ - തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് (ബു​ധ​ൻ)
=15905 ക​ന്യാ​കു​മാ​രി - ദി​ബ്രു​ഗ​ഡ് വി​വേ​ക് എ​ക്സ്പ്ര​സ് (വ്യാ​ഴം)
=15906 ദി​ബ്രു​ഗ​ഡ് - ക​ന്യാ​കു​മാ​രി വി​വേ​ക് എ​ക്സ്പ്ര​സ് (ചൊ​വ്വ)
=22678 കൊ​ച്ചു​വേ​ളി - ‍യ​ശ്വ​ന്ത്പൂ​ർ (എ​സി സൂ​പ്പ​ർ ഫാ​സ്റ്റ്, വെ​ള്ളി)
=22677 യ​ശ്വ​ന്ത്പൂ​ർ - കൊ​ച്ചു​വേ​ളി (എ​സി സൂ​പ്പ​ർ ഫാ​സ്റ്റ്, വെ​ള്ളി)
=16319 ബാ​യ്പ​നാ​ഹ​ള്ളി - കൊ​ച്ചു​വേ​ളി ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് (വ്യാ​ഴം, ശ​നി)
=16320 കൊ​ച്ചു​വേ​ളി - ബാ​യ്പ​നാ​ഹ​ള്ളി , ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് (വെ​ള്ളി, ഞാ​യ​ർ)