ഹോ​ളി ഏ​ഞ്ച​ല്‍​സ് സ്‌​കൂ​ള്‍ ഭാ​ഗ​ത്തെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു
Tuesday, June 28, 2022 10:14 PM IST
അ​ടൂ​ര്‍: അ​ടൂ​ര്‍ ഹോ​ളി ഏ​ഞ്ച​ല്‍​സ് സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്തു​കൂ​ടി പോ​കു​ന്ന ര​ണ്ട് റോ​ഡു​ക​ളും ത​ക​ര്‍​ന്നു.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലു​ള്‍​പ്പെ​ട്ട​താ​ണ് ര​ണ്ട് റോ​ഡു​ക​ളും. മ​ഴ കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ റോ​ഡു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ര്‍​ണ​മാ​യി. മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​തു​വ​ഴി​യാ​ണ് ഹോ​ളി ഏ​ഞ്ച​ല്‍​സ് സ്‌​കൂ​ളി​ലേ​ക്കും തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്.

കെ​പി റോ​ഡി​ല്‍ സി​ഗ്‌​ന​ല്‍ ഭാ​ഗ​ത്തു നി​ന്നാ​രം​ഭി​ച്ച് ന​യ​നം തി​യേ​റ്റ​റി​നു സ​മീ​പ​ത്ത് എ​ത്തു​ന്ന റോ​ഡാ​ണ്. കെ​പി റോ​ഡും എം​സി റോ​ഡും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ഉ​പ റോ​ഡ് സ്‌​കൂ​ളി​നു മു​ന്നി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യാ​ല്‍ ഇ​തു​വ​ഴി വാ​ഹ​നം വ​ഴി​തി​രി​ച്ചു വി​ടാ​നു​മാ​കും.

സ്‌​കൂ​ള്‍ യൂ​ണി​ഫോം ധ​രി​ച്ചെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​തു പ​തി​വാ​യി. കെ​പി റോ​ഡി​ല്‍ ഫാ​ത്തി​മ ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ സ​മീ​പ​ത്ത് കൂ​ടി സ്‌​കൂ​ളി​ന് മു​ന്‍​വ​ശ​ത്ത് എ​ത്തു​ന്ന ചെ​റു റോ​ഡി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ട്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. വെ​ള്ള​ത്തി​ലൂ​ടെ ന​ട​ന്നു വേ​ണം കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്താ​ന്‍. സ്‌​കൂ​ള്‍ ബ​സു​ക​ള്‍​ക്ക് പു​റ​മേ റ​സി​ഡ​ന്‍​സ് ഏ​രി​യാ കൂ​ടി​യാ​യ​തി​നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പോ​കു​ന്ന​ത്. ന​ഗ​ര മ​ധ്യ​ത്തി​ലു​ള്ള റോ​ഡാ​യി​ട്ട് കൂ​ടി യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ല.