പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന് ഇ​നി ഒ​രു ല​ക്ഷം ലി​റ്റ​ർ അ​ധി​ക ജ​ല ല​ഭ്യ​ത
Wednesday, June 29, 2022 10:37 PM IST
‌പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ഒ​രു​ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ളം അ​ധി​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പ​ത്ത​നം​തി​ട്ട പാ​മ്പൂ​രി​പാ​റ​യി​ലെ ജ​ല​വി​ത​ര​ണ ടാ​ങ്കി​ൽ നി​ന്നും നി​ല​വി​ൽ 6.5 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് പ്ര​തി​ദി​നം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ന​ഗ​ര​ത്തി​ലെ ജ​ല ദൗ​ർ​ല​ഭ്യം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ല ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്താ​റി​ല്ല. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് അ​മൃ​ത് പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന​തു വ​രെ ജ​ല​ല​ഭ്യ​ത കൂ​ട്ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം കൂ​ടി വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്ര​വൃ​ത്തി​യാ​ണ് 27 ല​ക്ഷം രൂ​പ ന​ഗ​ര​സ​ഭ ഫ​ണ്ടു​പ​യോ​ഗി​ച്ച് കേ​ര​ള ജ​ല​അ​ഥോ​റി​റ്റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ല്ല​റ​ക്ക​ട​വ് പ​മ്പ് ഹൗ​സി​ൽ 150 എ​ച്ച്പി ക​പ്പാ​സി​റ്റി​യു​ള്ള പ​മ്പും പ​മ്പിം​ഗ് മെ​യി​നും സ്ഥാ​പി​ച്ചു. നൂ​ത​ന​മാ​യി സ്ഥാ​പി​ച്ച പ്ര​ഷ​ർ ഫി​ൽ​ട്ട​ർ വ​ഴി ഒ​രു ല​ക്ഷം ലി​റ്റ​ർ ശു​ദ്ധീ​ക​രി​ച്ച ജ​ല​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ജ​ല​വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ട്ട​പ്പാ​റ പ​ദ്ധ​തി ക​ഴി​ഞ്ഞ​മാ​സം ക​മ്മീ​ഷ​ൻ ചെ​യ്തി​രു​ന്നു 13,14, 21 വാ​ർ​ഡു​ക​ൾ​ക്കാ​യു​ള്ള മ​ണ്ണു​ങ്ക​ൽ പ​ദ്ധ​തി​യു​ടെ​യും പ​തി​നേ​ഴാം വാ​ർ​ഡി​ലെ പേ​ങ്ങാ​ട്ടു മു​രു​പ്പ് പ​ദ്ധ​തി​യു​ടേ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.
അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 15 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ ആ​ക്ഷ​ൻ പ്ലാ​നി​നു അ​മൃ​ത് സ്റ്റേ​റ്റ് മി​ഷ​ന്‍റെ സാ​ങ്കേ​തി​ക ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. ന​ഗ​ര​ത്തി​ലെ ജ​ല വി​ത​ര​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്താ​നും അ​ധി​ക ജ​ല​ല​ഭ്യ​ത വ​ഴി ന​ഗ​ര​ത്തി​ലെ ജ​ല​ദൗ​ർ​ല​ഭ്യ​ത​യ്ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​നും ക​ഴി​യു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.