"മു​ഖ​പു​സ്ത​ക'​ത്തി​ൽ സു​ഹൃ​ത്താ​യി​ല്ല; യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം
Wednesday, June 29, 2022 10:41 PM IST
ര​ണ്ട് യു​വാ​ക്ക​ൾ
അ​റ​സ്റ്റി​ൽ

പു​ല്ലാ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യി​പ്രം പു​റ​മ​റ്റം പ​ടു​തോ​ട് താ​ഴ​ത്തെ​പ്പ​ട​വി​ൽ ശ​ര​ത് എ​സ്. പി​ള്ള (ശ​ര​ത് - 19), പ​ടു​തോ​ട് പാ​നാ​ലി​ക്കു​ഴി​യി​ൽ സേ​തു​നാ​യ​ർ (വി​ശാ​ഖ് - 23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഫേ​സ്ബു​ക്കി​ൽ സു​ഹൃ​ത്താ​കാ​ൻ അ​യ​ച്ച അ​പേ​ക്ഷ നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ര​ണ്ടാം പ്ര​തി സേ​തു​നാ​യ​ർ, ഒ​ന്നാം പ്ര​തി ശ​ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു പ​റ​യു​ന്നു. 26ന് ​രാ​ത്രി എ​ട്ടോ​ടെ യു​വ​തി​യും മ​ക​ളും മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ ശ​ര​ത് സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ സേ​തു​വി​ന് അ​യ​ച്ചു​കൊ​ടു​ത്തു. പി​റ്റേ​ന്ന്, യു​വ​തി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്നു​ത​ന്നെ ഇ​രു​വ​രെ​യും പോ​ലീ​സ് പ​ടു​തോ​ട് നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്തു.
ഒ​ന്നാം പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​ത​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സേ​തു നാ​യ​രെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പ​റ​ഞ്ഞി​ട്ടാ​ണ് താ​ൻ ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്ന് ശ​ര​ത് എ​സ്. പി​ള്ള മൊ​ഴി​ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം, പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ൾ, കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.
പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​ഷ്, എ​സ്ഐ അ​നൂ​പ്, എ​എ​സ്ഐ വി​നോ​ദ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ഗി​രീ​ഷ് ബാ​ബു, ജോ​ബി​ൻ ജോ​ൺ, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷെ​ബി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്.